Latest NewsKeralaNattuvarthaNewsIndia

മതത്തെ മറയാക്കി ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന വ്യാമോഹം ആർക്കും വേണ്ട: കെ ടി ജലീൽ

തിരുവനന്തപുരം: കെ ടി ജലീലിന് വധഭീഷണിയുമായി വാട്സാപ്പ് സന്ദേശം. തന്റെ മരണം കയർ കെട്ടാതെ അറുത്താൽ വീഴുന്ന പോത്തിനെ പോലെപ്പോലെയായിരിക്കും എന്ന് തുടങ്ങുന്ന സന്ദേശം ജലീൽ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്.
‘ഇന്ന് രാവിലെ എനിക്ക് വന്ന ഒരു വാട്സ് അപ്പ് മെസ്സേജിൻ്റെ സ്ക്രീൻ ഷോട്ടാണ് ഇമേജായി കൊടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പരാതി അധികൃതർക്ക് നൽകുന്നുണ്ട്’, എന്ന് പറഞ്ഞാണ് ജലീൽ വാട്സാപ്പ് മെസ്സേജിന്റെ സ്ക്രീന്ഷോട്ട് പങ്കുവച്ചത്.

Also Read:നല്ല ശമര്യക്കാരൻ : റോഡപകടത്തിൽപ്പെട്ടയാളെ എത്രയുംവേഗം ആശുപത്രിയിലെത്തിക്കുന്നവർക്ക് ഇനിമുതൽ ക്യാഷ് അവാർഡ്

‘മതത്തെ മറയാക്കി ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന വ്യാമോഹം ആർക്കും വേണ്ട’, എന്നാണ് ഭീഷണിയ്ക്ക് കെ ടി ജലീൽ മറുപടി നൽകിയിരിക്കുന്നത്. വധഭീഷണിയെ നിയമപരമായി നേരിടാൻ തന്നെയാണ് കെ ടി ജലീലിന്റെ തീരുമാനം. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതലായി ഇടപെട്ടതാണ് ഇത്തരത്തിൽ ഒരു ഭീഷണിയ്ക്ക് കാരണമെന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്.

‘ജലീലെ, ഒരു കാര്യം ഓർത്തോ ഇസ്‌ലാമിനെയും തത്വസംഹിതകളെയും പരസ്യമായും രഹസ്യമായും അവഹേളിച്ച തന്റെ മരണം, കയർ കെട്ടാതെ അറുത്താൽ വീഴുന്ന പോത്തിനെപ്പോലെയായിരിക്കും ( തന്നെ ഉന്തിയിട്ട് കൊല്ലുകയാനുണ്ടാവുക ) എന്നായിരുന്നു കെ ടി ജലീലിന് വന്ന വാട്സ്ആപ് സന്ദേശത്തിൽ പറഞ്ഞത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button