Latest NewsNewsIndia

പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതി യാഥാർത്ഥ്യത്തിലേക്ക്: രാജ്യത്ത് എ കെ 203 തോക്കുകൾ നിർമ്മിക്കാനുള്ള പദ്ധതി ഉടൻ ആരംഭിക്കും

2019-ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും സംയുക്ത പത്രസമ്മേളനത്തിലാണ് ഈ പദ്ധതി പ്രഖ്യാപിക്കുന്നത്

ന്യൂഡൽഹി : എ കെ 203 തോക്കുകൾ പൂർണമായും ഇന്ത്യയിൽ നിർമ്മിക്കാനുള്ള പദ്ധതി ഉടൻ ആരംഭിക്കും. ഉത്തർപ്രദേശിലെ അമേഠിയിലാണ് എ കെ 203 കലേഷ്നിക്കോവ് പ്രൊജക്ട് എന്ന് പേരിട്ട പുതിയ സംരംഭം വരുന്നത്. ഇതിനായി ഇന്ത്യയിൽ നിന്നുള്ള ആയുധ വിദഗ്ദരെ പരിശീലിപ്പിക്കാൻ തയ്യാറാണെന്ന് റഷ്യയിലെ റൊസോബൊറോ എക്സ്പോർട്ട് അറിയിച്ചു.

പദ്ധതി നിലവിൽ വന്നാൽ അത്യാധുനിക ആയുധമായ എ കെ 203 യന്ത്രതോക്കുകൾ പൂർണമായും ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കുവാൻ സാധിക്കും. 2019-ൽ ഇന്ത്യയും റഷ്യയും തമ്മിൽ ഒപ്പുവെച്ച ഉടമ്പടി പ്രകാരം രൂപീകരിച്ച ഇന്തോ റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റ‌ഡ് എന്ന കമ്പനിക്കായിരിക്കും തോക്കുകളുടെ നി‌ർമാണ ചുമതല. ഇന്ത്യയുടെ പ്രതിരോധ വകുപ്പിന്റെ കൂടി അനുമതി ലഭിക്കേണ്ട താമസമേ പദ്ധതിക്കുള്ളു.

Read Also  :  ജസ്‌ന കൃഷ്ണന്റെ ചിത്രം വരച്ചാൽ ഹറാം, മനോജ്‌ കെ ജയൻ മാപ്പിളപ്പാട്ട് പാടിയാൽ ഹരം: കൊള്ളാമല്ലോ നിങ്ങളുടെ മതസൗഹാർദ്ധം

2019-ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും സംയുക്ത പത്രസമ്മേളനത്തിലാണ് ഈ പദ്ധതി പ്രഖ്യാപിക്കുന്നത്. പദ്ധതി അനുസരിച്ച് ഇന്ത്യയിൽ എ കെ 203 തോക്കുകളുടെ ഉയർന്ന അളവിലുള്ള ഉത്പാദനവും വേണ്ടി വന്നാൽ കയറ്റുമതിയും സാധ്യമാകും. ഇന്ത്യൻ സൈനിക ശക്തിക്ക് വളരെയേറെ മുതൽക്കൂട്ടാകാൻ സാധ്യതയുള്ള പദ്ധതിയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button