Latest NewsNewsIndiaCrime

നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി: ദൃശ്യങ്ങള്‍ സിസിടിവിയില്‍

യുവാവ് ബാഗില്‍ നിന്നും കത്തിയെടുത്ത് യുവതിയെ പിടിച്ചു നിര്‍ത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു

ന്യൂഡല്‍ഹി: നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഡല്‍ഹിയിലെ ദ്വാരക എന്ന സ്ഥലത്തുവച്ച്‌ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു യുവതി കൊല്ലപ്പെട്ടത്. പ്രതി ദീപക് എന്നയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

യുവാവ് അടുത്തേക്ക് വരുന്നത് കണ്ട യുവതി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും അടുത്തെത്തിയ യുവാവ് ബാഗില്‍ നിന്നും കത്തിയെടുത്ത് യുവതിയെ പിടിച്ചു നിര്‍ത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇയാളെ തിരിച്ചറിഞ്ഞ നാട്ടുകാർ ദീപക്കിനെ മർദ്ദിക്കുകയും ചെയ്തു. ഇയാള്‍ക്ക് ഗുരതരമായി പരിക്കേറ്റിട്ടുണ്ട്.

read also: ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ ജീവനോടെ കത്തിച്ചു

യുവതിയെ സമീപത്തുള്ള ആശുപത്രിയില്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം പ്രതിയുമായി യുവതി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. അന്ന് ഇയാള്‍ മദ്യപിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button