Latest NewsNewsInternationalGulf

സ്‌പോൺസർഷിപ്പിലുള്ള തൊഴിലാളിയെ സ്വന്തം ലാഭത്തിനായി പുറംജോലിയ്ക്ക് വിട്ടാൽ കർശന നടപടി: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ

റിയാദ്: സ്‌പോൺസർഷിപ്പിലുള്ള തൊഴിലാളിയെ വ്യക്തിഗത, സാമ്പത്തിക നേട്ടത്തിനായി സ്വതന്ത്രമായി പുറം ജോലിക്കു വിടുന്ന തൊഴിലുടമയ്ക്ക് ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവർക്ക് പരമാവധി 3 മാസം വരെ തടവും 50,000 റിയാൽ പിഴയുമാണ് ശിക്ഷ. പാസ്‌പോർട്ട് വിഭാഗമായ ജവാസാത്താണ് ഇക്കാര്യം അറിയിച്ചത്.

ആദ്യതവണ നിയമം ലംഘിച്ചാൽ ഒരു മാസം തടവും 5000 റിയാൽ പിഴയും കുറ്റം ആവർത്തിച്ചാൽ 2 മാസം തടവും 20,000 റിയാൽ പിഴയുമാണ് ശിക്ഷ. മൂന്നാമതും നിയമം ലംഘിക്കുന്നവർക്കാണ് പരമാവധി 3 മാസം തടവും അര ലക്ഷം റിയാൽ പിഴയും ലഭിക്കും. തൊഴിലാളികളുടെ എണ്ണം അനുസരിച്ച് ശിക്ഷയിൽ വർധനവ് ഉണ്ടാകും.

കമ്പനിയുടെ റിക്രൂട്ടിങ് ഒരു വർഷത്തേക്കു തടയുകയും ചെയ്യും. രണ്ടും മൂന്നും തവണ നിയമലംഘനം ആവർത്തിച്ചാൽ റിക്രൂട്ടിങ് നിരോധനം യഥാക്രമം 2, 3 വർഷമാക്കി വർധിപ്പിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇങ്ങനെ ജോലി ചെയ്യുന്ന വിദേശ തൊഴിലാളിക്ക് 6 മാസം തടവും 50,000 റിയാൽ പിഴയും ശിക്ഷ വിധിക്കും. വിദേശ കമ്പനി ഉടമയാണ് നിയമം ലംഘിച്ചതെങ്കിൽ ഒരു മാസം തടവും 5000 റിയാൽ പിഴയുമാണ് ശിക്ഷ നൽകി ഇഖാമ റദ്ദാക്കി നാടുകടത്തുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button