KeralaLatest NewsNews

കൊച്ചിയിലെ ലഹരിമരുന്ന് സംഘത്തെ നിയന്ത്രിച്ചിരുന്നത് സ്‌കൂള്‍ ടീച്ചര്‍ ആയിരുന്ന സുസ്മിത :സിനിമാ രംഗത്തുള്ളവരുമായും ബന്ധം

 

കൊച്ചി: കൊച്ചിയിലെ ലഹരി മരുന്ന് ഇടപാട് നിയന്ത്രിച്ചിരുന്നതും സംഘാംഗങ്ങളെ നിയന്ത്രിച്ചിരുന്നതും ടീച്ചര്‍ എന്നറിയപ്പെട്ടിരുന്ന സുസ്മിത ഫിലിപ്പ് ആണെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. വാഴക്കാലയിലെ ഫ്ളാറ്റില്‍ 11 കോടിയുടെ ലഹരി മരുന്ന് പിടികൂടിയ സംഭവത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. കേസിലെ 12-ാം പ്രതിയായ സുസ്മിത ഫിലിപ്പ് മയക്കുമരുന്ന് സംഘത്തിനിടയില്‍ അറിയപ്പെട്ടത് ടീച്ചര്‍ എന്ന പേരിലാണ്. കോട്ടയത്തെ ഒരു സ്‌കൂളില്‍ കുറച്ചുനാള്‍ ഇവര്‍ ജോലി ചെയ്തിരുന്നുവെന്ന് എക്‌സൈസ് പറയുന്നു.

പ്രതികള്‍ക്ക് എംഡിഎംഎ ലഭിച്ചത് എവിടെനിന്ന് എന്ന കാര്യത്തില്‍ ഇവര്‍ക്ക് അറിവുണ്ട് എന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഇവര്‍ കൊച്ചിയിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ഇടപാടുകള്‍ നടത്തിയതായും വിവരം ലഭിച്ചു. അതുകൊണ്ടു തന്നെ വിശദമായ ചോദ്യം ചെയ്യലിനും ഫ്ളാറ്റില്‍ ഉള്‍പ്പെടെ എത്തിച്ചു തെളിവെടുക്കുന്നതിനും ഇവരെ മൂന്നു ദിവസത്തേയ്ക്കു കസ്റ്റഡിയില്‍ വാങ്ങി.

മുഖ്യപ്രതികളുടെ അക്കൗണ്ടുകളിലേക്ക് ഇവര്‍ വന്‍തുക നിക്ഷേപിച്ചതായി കസ്റ്റഡി അപേക്ഷയില്‍ എക്‌സൈസ് വ്യക്തമാക്കുന്നു.

ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കാനും സാമ്പത്തികം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ഒരുക്കാനും മുന്നില്‍ നിന്നത് സുസ്മിതയായിരുന്നു. വന്‍കിട ഹോട്ടലുകളിലും ക്ലബ്ബുകളിലും നടന്ന റേവ് പാര്‍ട്ടികളില്‍ ഇവര്‍ പങ്കെടുത്തിട്ടുണ്ട്. സിനിമാ രംഗത്തെ ചിലരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button