Latest NewsIndiaNews

ധൈര്യമുണ്ടെങ്കിൽ സംവാദത്തിന് വരൂ: ഭീകരരെ വെല്ലുവിളിച്ച് ശ്രീനഗറില്‍ വെടിയേറ്റ് കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റിന്റെ മകൾ

ഭയമില്ലാതെയാണ് അച്ഛന്‍ ജീവിച്ചത്, ഞങ്ങളെ വളര്‍ത്തിയതും അങ്ങനെയാണ്

ഡല്‍ഹി: കശ്മീരി പണ്ഡിറ്റും പ്രദേശത്തെ ഫാര്‍മസിസ്റ്റുമായ മഖാന്‍ ലാല്‍ ബിന്ദ്രു ശ്രീനഗരിലെ കടയില്‍വെച്ച് കഴിഞ്ഞ ദിവസമാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. മഖാന്‍ ലാലിന് പുറമേ മറ്റു രണ്ടു പേരും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. എന്നാൽ അച്ഛന്റെ മരണത്തിൽ തളരാതെ ആയുധം കൊണ്ട് പോരാടാതെ ആശയം കൊണ്ട് പോരാടാൻ കൊലപാതകികളായ ഭീകരരെ വെല്ലുവിളിക്കുകയാണ് മഖാന്‍ ലാലിന്റെ മകൾ ഡോ. ശ്രദ്ധ ബിന്ദ്രു.

തന്റെ അച്ഛന്‍ ഒരു പോരാളിയായിരുന്നുവെന്നും പോരാടിക്കൊണ്ടേ മരണം വരിക്കുകയുള്ളുവെന്ന് എപ്പോഴും പറയുമായിരുന്നുവെന്നും ഡോ. ശ്രദ്ധ ബിന്ദ്രു പറയുന്നു. ധൈര്യമുണ്ടെങ്കില്‍ നേരിട്ടൊരു സംവാദത്തിന് തയ്യാറാകണമെന്നും നിങ്ങളെല്ലാം എന്താണെന്ന് അപ്പോള്‍ മനസിലാക്കാമെന്നും ശ്രദ്ധ ഭീകരരെ വെല്ലുവിളിച്ചു. പിന്നില്‍ നിന്ന് കല്ലെറിയാനും വെടിയുതിര്‍ക്കാനും മാത്രമേ ഭീകരവാദികള്‍ക്ക് അറിയുവെന്നും ശ്രദ്ധ കൂട്ടിച്ചേർത്തു.

പള്ളികളിലെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പുതുക്കി ബഹ്‌റൈൻ

‘എന്റെ അച്ഛന്‍ ഇന്ന് ജീവനോടെയില്ല. എന്നാല്‍ ഇപ്പോഴും ചിരിതൂകിയ മുഖത്തോടെയാണ് ഞാന്‍ സംസാരിക്കുന്നത്. കാരണം എന്റെ അച്ഛനൊരു പോരാളിയായിരുന്നുവെന്ന് എനിക്കറിയാം. പോരാളിയെ പോലെയാണ് അച്ഛന്റെ വിയോഗവും. ഒട്ടും ഭയമില്ലാതെയാണ് അച്ഛന്‍ ജീവിച്ചത്. ഞങ്ങളെ വളര്‍ത്തിയതും അങ്ങനെയാണ്. അതുകൊണ്ടുതന്നെ ഞാന്‍ കണ്ണീര്‍ പൊഴിക്കില്ല. മരണപ്പെട്ടെങ്കിലും അച്ഛന്റെ ആത്മാവ് ഏപ്പോഴും ജീവിക്കും’. ശ്രദ്ധ പറഞ്ഞു.

‘അച്ഛന് നേരെ വെടി രാഷ്ട്രീയക്കാര്‍ നിങ്ങള്‍ക്ക് തന്നത് തോക്കുകളും കല്ലുകളുമാണ്. തോക്കുകളും കല്ലുകളുമായി പോരാടാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? അതാണ് ഭീരുത്വം. എല്ലാ രാഷ്ട്രീയക്കാരും നിങ്ങളെ ഉപയോഗപ്പെടുത്തുകയാണ്’. ശ്രദ്ധ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button