ThiruvananthapuramKeralaNattuvarthaNews

ഡോ. എൻ പ്രഭാകരൻ അനുസ്മരണ സമ്മേളനം: പ്രതിമാസം നൂറ്‌ പേർക്ക് സൗജന്യ നേത്ര പരിശോധന, ഉത്ഘാടനം മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: പ്രശസ്ത മാനസിക രോഗ ചികിത്സകൻ ആയിരുന്ന ഡോ. എൻ. പ്രഭാകരന്റ ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടന്നു. ഒക്ടോബർ 5ന് ഓൺലൈനിലൂടെ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഡോ. പ്രഭാകരനെ അനുസ്മരിച്ചു കൊണ്ടുള്ള സന്ദേശം വായിക്കുകയും ഡോക്ടറുടെ സ്മരണർത്ഥം പ്രതിമാസം നൂറ്‌ പേർക്ക് സൗജന്യ നേത്ര പരിശോധന നടത്തുന്ന സേവന പരിപാടി ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു. ദിവ്യ പ്രഭാ കണ്ണാശുപത്രി, സ്വസ്തി ഫൗണ്ടേഷൻ, എസ് എൻ യുണൈറ്റഡ്‌ മിഷൻ, കെഐഎംആർ എന്നീ സംഘടനകൾ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

ദിവ്യപ്രഭ ആശുപത്രിയുടെ ഡയറക്ടർ ഡോ.സുശീല പ്രഭാകരൻ യോഗത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ദേവിൻ പ്രഭാകർ ആമുഖ പ്രഭാഷണം നടത്തി. മുൻ ചീഫ സെക്രട്ടറി പി. എച്. കുര്യൻ മുഖ്യ പ്രഭാഷണവും ഡോ. ജോർജ ഓണക്കൂർ അനുസ്മരണ പ്രസംഗവും നടത്തി. തുടർന്ന് പ്രശസ്ത നടി മഞ്ജു പിള്ള ആശംസ അർപ്പിച്ചു. ‘കോവിഡ് കാലത്തെ അതിജീവനം’ എന്ന വിഷയത്തിൽ ഡോ. അരുൺ. ബി. നായർ വിഷയാവതരണം നടത്തി. ഡോ. കവിത ദേവിൻ നന്ദി പ്രേമേയം അവതരിപ്പിച്ചു .

.

shortlink

Related Articles

Post Your Comments

Related Articles


Back to top button