KeralaLatest NewsNews

‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്’, ആര്‍എല്‍വി രാമകൃഷ്ണനെ ശക്തമായി പിന്തുണച്ച് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപത്തിന് എതിരെ മന്ത്രി വി.ശിവന്‍കുട്ടി. ‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്’ എന്നാണ് വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. വിഷയത്തില്‍ ഡോ ആര്‍.എല്‍.വി രാമകൃഷ്ണന് അദ്ദേഹം ശക്തമായ പിന്തുണ അറിയിക്കുകയും ചെയ്തു. കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തിന് ശേഷം നിരവധി പേരാണ് രാമകൃഷ്ണന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Read Also: പൗരത്വ നിയമഭേദഗതിക്കെതിരെ അഞ്ച് ബഹുജന റാലികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. ‘മോഹിനിയായിരിക്കണം മോഹിനിയാട്ടം കളിക്കേണ്ടത്. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും’ സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button