PathanamthittaNattuvarthaLatest NewsKeralaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

പെൺകുട്ടിയെ കാറിൽ പിന്തുടർന്ന യുവാവ് കുട്ടിയുടെ ഷാളിൽ പിടിച്ചു വലിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശിയും ഡിവൈഎഫ്‌ഐ പ്രവർത്തകനുമായ ലിജോ രാജ് ആണ് പിടിയിലായത്. ലിജോ രാജിനെതിരെ പോലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു.

വഴിയിൽ നടന്നുപോയ പെൺകുട്ടിയെ ശല്യം ചെയ്ത ലിജോ ഫോൺ നമ്പർ നൽകി വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പെൺകുട്ടി അത് നിരസിച്ചു. തുടർന്ന് പെൺകുട്ടിയെ കാറിൽ പിന്തുടർന്ന യുവാവ് കുട്ടിയുടെ ഷാളിൽ പിടിച്ചു വലിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിന്മേൽ ലിജോ രാജിനെ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button