Latest NewsNewsInternationalKuwaitGulf

പ്രവാസികളുടെ വർക്ക് പെർമിറ്റ് സംവിധാനങ്ങൾ നവീകരിക്കാനൊരുങ്ങി കുവൈത്ത്: സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണത്തിനും ശുപാർശ

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് സംവിധാനം നവീകരിക്കാനൊരുങ്ങി കുവൈത്ത്. ഇതിനായി കുവൈറ്റ് ക്യാബിനറ്റ് പബ്ലിക് മാൻപവർ അതോറിറ്റിയെ ചുമതലപ്പെടുത്തിയതായാണ് റിപ്പോർട്ട്. വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള ഫീ ഉയർത്തുന്നതിനും ക്യാബിനറ്റ് വ്യവസ്ഥ ചെയ്തിട്ടുണ്ട്. വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, ഫീ, അനുബന്ധ തുകകൾ എന്നിവ പുനഃപരിശോധിക്കാനും, ആവശ്യമായ മാറ്റങ്ങൾ വരുത്താനുമാണ് ക്യാബിനറ്റ് മാൻപവർ അതോറിറ്റിക്ക് നിർദ്ദേശം നൽകിയതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2022 രണ്ടാം പാദത്തിലും, മൂന്നാം പാദത്തിലുമായാണ് ഫീ ഉയർത്തുന്നത് നടപ്പിലാക്കുന്നതെന്നാണ് വിവരം.

Read Also: പ്ലസ് വണ്‍ അലോട്മെന്റിൽ ആശങ്ക വേണ്ട: വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെ പരാതി പ്രളയം

അതേസമയം രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിനും അധികൃതർ ശുപാർശ ചെയ്യുന്നുണ്ട്. 2022 തുടക്കം മുതൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ ശതമാനം ഉയർത്താനാണ് തീരുമാനം. 2022 ആരംഭം മുതൽ അഞ്ച് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനും, 2025 അവസാനത്തോടെ സ്വകാര്യ മേഖലയിൽ ഇരുപത് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനുമാണ് അധികൃതരുടെ ലക്ഷ്യം.

Read Also: ‘വാരിയംകുന്ന’നിൽ നിന്ന് പിൻമാറാനുള്ള തീരുമാനം തന്റേതല്ല, മറുപടി പറയേണ്ടത് സംവിധായകനും നിർമ്മാതാവും: പൃഥിരാജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button