KeralaNews

13 കാരനെ ആട്ടിന്‍ കൂട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി: സംഭവത്തില്‍ ദുരൂഹത

മലപ്പുറം: എട്ടാംക്ലാസുകാരനായ പതിമൂന്ന് വയസ്സുകാരനെ ആട്ടിന്‍ കൂട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടക്കരയിലാണ് സംഭവം. എടക്കര മരുതക്കടവ് കീരിപൊട്ടി കോളനിയിലെ അദികര ചന്ദ്രന്‍-സുബി ദമ്പതികളുടെ മകന്‍ നിഖിലാണ്(13) മരിച്ചത്. രാത്രി ഒമ്പതിന് ശേഷം കുട്ടിയെ കാണാത്തതിനാല്‍ വീടിനടുത്തുള്ള മുത്തശിയുടെ അടുത്തേക്ക് പോയതാകുമെന്ന കണക്കുകൂട്ടലിലായിരുന്നു വീട്ടുകാര്‍.

Read Also : പാകിസ്ഥാനില്‍ നിന്ന് മയക്കുമരുന്നും ആയുധങ്ങളുമായി എത്തിയ ബോട്ട് ലക്ഷദ്വീപിന് സമീപം പിടിച്ചെടുത്ത സംഭവം:ഒരാള്‍ പിടിയില്‍

ബുധനാഴ്ച രാവിലെ ആറിനാണ് വീടിനോട് ചേര്‍ന്ന് സ്ഥാപിച്ച ആട്ടിന്‍ കൂട്ടില്‍ നിഖിലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്. മരുത ഗവ. ഹൈസ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടിയ മൃതദേഹം വൈകിട്ടോടെ സംസ്‌കരിച്ചു. സഹോദരങ്ങള്‍: നേഹ, നയന, സ്ഞജന, നന്ദന.

 

shortlink

Related Articles

Post Your Comments


Back to top button