ThiruvananthapuramKeralaLatest News

തിരുവനന്തപുരത്ത് ഭര്‍ത്താവിന്റെ അനുജന്‍ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച യുവതി മരിച്ചു

യുവതി തയ്യല്‍ പഠിക്കുന്ന പോത്തന്‍കോട് കാവുവിളയിലെ രാധയുടെ തയ്യല്‍ക്കടയില്‍ കയറിയായിരുന്നു ഇയാളുടെ ആക്രമണം.

പോത്തന്‍കോട്: പണിമൂലയില്‍ ഭര്‍ത്താവിന്റെ അനുജന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച യുവതി മരിച്ചു. പോത്തന്‍കോട് പണിമൂല തെറ്റിച്ചിറയില്‍ വിജയന്‍ – മോളി ദമ്പതികളുടെ മകള്‍ വൃന്ദയാണ് (28) ഇന്നലെ രാത്രി 10.30ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

സെപ്തംബര്‍ 29ന് ഉച്ചയ്ക്ക് 12 നായിരുന്നു നാടിനെ നടുക്കിയ സംഭവം. യുവതിയുടെ ഭര്‍ത്താവിന്റെ അനിയന്‍ സുബിന്‍ലാലാണ് (29) പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയത്. പൊലീസ് അറസ്റ്റ് ചെയ്‌ത സിബിന്‍ലാല്‍ ഇപ്പോള്‍ റിമാന്റിലാണ്. യുവതി തയ്യല്‍ പഠിക്കുന്ന പോത്തന്‍കോട് കാവുവിളയിലെ രാധയുടെ തയ്യല്‍ക്കടയില്‍ കയറിയായിരുന്നു ഇയാളുടെ ആക്രമണം.

ആക്രമണത്തില്‍ യുവതിയുടെ അരയ്ക്ക് താഴേക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് എട്ടു മാസമായി യുവതി സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. ചേട്ടനുമായുള്ള ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതില്‍ അരിശം പൂണ്ടാണ് കൃത്യം ചെയ്തതെന്ന് പ്രതി പൊലിസിനോട് സമ്മതിച്ചിരുന്നതായി പോത്തന്‍കോട് എസ്.ഐ വിനോദ് വിക്രമാദിത്യന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button