AlappuzhaNattuvarthaLatest NewsKeralaNewsCrime

വാട്ടർ അതോറിറ്റി ഓഫിസിലും സ്വകാര്യ സ്കൂളിലും മോഷണം: പ്രതികൾക്കായി അന്വേഷണം ശക്തമാക്കി പോലീസ്

 

മാവേലിക്കര: വാട്ടർ അതോറിറ്റി ഓഫിസിലും സ്വകാര്യ സ്കൂളിലും മോഷണം. വാട്ടർ അതോറിറ്റി ഓഫിസിൽ നിന്നുo 650 രൂപയും സ്കൂളിൽ നിന്നു 80000 രൂപയും അപഹരിച്ചു. പുതിയകാവിനു സമീപത്തുള്ള വാട്ടർ അതോറിറ്റി സബ് ഡിവിഷൻ ഓഫിസിലും ഇൻഫന്റ് ജീസസ് സ്കൂളിലുമാണ് മോഷണം നടന്നത്.

Also Read: കൊടകര കുഴൽപ്പണ കേസ്: 1.4 ലക്ഷം രൂപ കൂടി കണ്ടെടുത്തു, പിടിച്ചെടുത്തത് പ്രതിയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്ന്

ഇൻഫന്റ് ജീസസ് സ്കൂളിൽ അകത്തു കടന്ന മോഷ്ടാക്കൾ സ്കൂൾ ചാപ്പൽ, ഓഫിസ് എന്നിവയുടെ വാതിലുകൾ കുത്തിത്തുറന്നു. ഓഫിസിനുള്ളിൽ മേശയിൽ സൂക്ഷിച്ചിരുന്ന 80000 രൂപയാണു നഷ്ടമായത്. അലമാരകൾ കുത്തിത്തുറന്നു സാധനങ്ങൾ വലിച്ചുവാരിയിട്ടിരുന്നു.

വാട്ടർ അതോറിറ്റി ഓഫിസിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ മേശയും അലമാരകളും കുത്തിത്തുറന്ന് സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. അലമാരയ്ക്കുള്ളിൽ ഉണ്ടായിരുന്ന 650 രൂപയാണ് മോഷ്ടിക്കപ്പെട്ടത്. ലോക്കർ ഉണ്ടായിരുന്നെങ്കിലും അതു തുറന്നിട്ടില്ല. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button