Latest NewsUAENewsInternationalGulf

ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ നേട്ടങ്ങൾക്ക് ആദരവ്: അഞ്ഞൂറിലധികം ഡോക്ടർമാർക്ക് ഗോൾഡൻ വിസ അനുവദിച്ച് യുഎഇ

അബുദാബി: അബുദാബിയിൽ അഞ്ഞൂറിലേറെ ഡോക്ടർമാർക്ക് ഗോൾഡൻ വിസ അനുവദിച്ചു. ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ നേട്ടങ്ങൾക്കുള്ള ആദരവായാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവരെ രാജ്യത്തേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് പുതിയ തീരുമാനം.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

ഡോക്ടർമാരുടെ ആത്മാർത്ഥതയും ഉത്തരവാദിത്ത ബോധവും, സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള അവരുടെ ത്യാഗവും കണക്കിലെടുത്താണ് ഗോൾഡൻ വിസയ്ക്കായി നാമനിർദേശം ചെയ്തതെന്നും അധികൃതർ അറിയിച്ചു.

ഡോക്ടർമാർക്കും അവരുടെ കുടുംബങ്ങൾക്കും രാജ്യത്ത് ദീർഘകാല താമസം ഉറപ്പുവരുത്തുക വഴി ആരോഗ്യ രംഗത്തിന്റെ പ്രാധാന്യം കൂടിയാണ് വ്യക്തമാവുന്നതെന്നും അധികൃതർ പറഞ്ഞു. വിവിധ തൊഴിൽ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്കുമാണ് യുഎഇ ഭരണകൂടം ഗോൾഡൻ വിസ നൽകുന്നത്. പത്ത് വർഷമാണ് ഗോൾഡൻ വിസയുടെ കാലാവധി.

Read Also: മരുന്നുവാങ്ങാൻ കാറോടിച്ചുപോയ യുവാവിന് ഹൃദയ ശസ്ത്രക്രിയ: മരണത്തിൽ ദുരൂഹത, ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button