KollamKeralaNattuvarthaLatest NewsNewsIndia

പൊറോട്ട തൊണ്ടയിൽ കുരുങ്ങി 45 കാരന് ദാരുണാന്ത്യം: സംഭവത്തിൽ കേസെടുത്ത് പോലീസ്

ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ എന്ത് ചെയ്യണം

കൊല്ലം: പൊറോട്ട തൊണ്ടയിൽ കുരുങ്ങി 45 കാരന് ദാരുണാന്ത്യം.
മത്സ്യത്തൊഴിലാളിയായ ഓച്ചിറ ക്ലാപ്പന വരവിള മൂര്‍ത്തിയേടത്ത് തെക്കതില്‍ ഹരീഷ് (45) ആണ് മരിച്ചത്. കഴിക്കുന്നതിനിടയിൽ ശ്വാസനാളത്തില്‍ പൊറോട്ട കുടുങ്ങിയതിനെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

Also Read:കൂലിവേലയെടുത്ത് ബീകോം വരെ പഠിച്ച മകൾ, ഭർതൃ സഹോദരന്റെ ക്രൂരതയിൽ പൊള്ളലേറ്റു മരിച്ചു : വിതുമ്പി അച്ഛൻ

ചൊവ്വാഴ്ച രാത്രിയാണ് ഹരീഷ് വരവിള ഗവ:എല്‍പി സ്കൂളില്‍ സമീപത്തെ ബന്ധു വീട്ടിലെത്തി ഹോട്ടലില്‍നിന്നു പൊറോട്ട വാങ്ങി കഴിച്ചത്. ഒരു പൊറോട്ട കഴിച്ചതിനു ശേഷം രണ്ടാമത്തെ പൊറോട്ട പകുതി കഴിക്കുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ഇന്നലെ വൈകിട്ട് വീട്ടുവളപ്പില്‍ സംസ്കരിച്ചു. സംഭവത്തിൽ ഓച്ചിറ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ എന്ത് ചെയ്യണം

* ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയയാള്‍ക്ക് ബോധക്ഷയം സംഭവിച്ചിട്ടില്ലെങ്കില്‍, ചുമയ്‌ക്കുവാന്‍ പോലും കഴിയുന്നില്ലെങ്കില്‍ ഉടന്‍ ആ വ്യക്തിയുടെ പുറത്തു കൈകൊണ്ട് ശക്തിയായി കുറഞ്ഞത് അഞ്ചു തവണ തട്ടുക. ആ പ്രയോഗത്തില്‍ ഭക്ഷണശകലം പുറത്തുവരും.

* തല കുനിച്ചുനിര്‍ത്തി പിന്നില്‍നിന്ന് വയറ്റില്‍ ഒരു കൈപ്പത്തി ചുരുട്ടിവെച്ച് മറ്റേ കൈ അതിന്റെ മീതെ പൊതിഞ്ഞുപിടിച്ചു വയര്‍ ശക്തിയായി അഞ്ചു പ്രാവശ്യം മുകളിലേക്കും അകത്തേക്കും അമര്‍ത്തണം. ശ്വാസകോശം ചുരുങ്ങി തൊണ്ടയില്‍ കുടുങ്ങിയ ഭക്ഷണം ശക്തിയായി പുറത്തേക്കു വരാന്‍ ഇതു സഹായിക്കും.

* ഇത് തുടർന്നിട്ടും ഭക്ഷണശകലം പുറത്തു വന്നില്ലെങ്കില്‍ വീണ്ടും ആവര്‍ത്തിക്കണം. ആള്‍ ചുമയ്‌ക്കുകയോ ശ്വസിക്കുകയോ ചെയ്യുന്നതുവരെ ചെയ്തുകൊണ്ടേയിരിക്കണം.

* ആള്‍ക്ക് ചുമയ്‌ക്കാനോ സംസാരിക്കാനോ കഴിയുന്നെങ്കില്‍ പുറത്തു തട്ടുകയോ വയറിനു അമര്‍ത്തുകയോ ചെയ്യരുത്. അവരോടു ശക്തിയായി ചുമയ്‌ക്കുവാന്‍ പറയുക, അപ്പോള്‍ത്തന്നെ ഭക്ഷണം പുറത്തേക്കു തെറിച്ചു വീഴും.

shortlink

Related Articles

Post Your Comments

Related Articles


Back to top button