KeralaLatest NewsNews

എന്തിന് ആര്യനു പിന്നാലെ പോകുന്നു, മലയാള സിനിമയിലെ ചില പ്രമുഖരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്

വിശദവിവരങ്ങള്‍ തരാമെന്ന് വെല്ലുവിളിച്ച് അമല്‍ ഉണ്ണിത്താന്‍

കൊച്ചി : കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാനെ കുറിച്ചാണ് സമൂഹമാദ്ധ്യമങ്ങളിലെ ചര്‍ച്ച. ബോളിവുഡ് താരങ്ങള്‍ക്കിടയിലെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച് സമൂഹമാദ്ധ്യമങ്ങളില്‍ കഥകള്‍ അരങ്ങ് തകര്‍ക്കുകയാണ്. എന്നാല്‍ മയക്കുമരുന്ന് ഉപയോഗം ബോളിവുഡില്‍ മാത്രമല്ല മലയാള സിനിമാ മേഖലയിലുമുണ്ടെന്ന് വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അമല്‍ ഉണ്ണിത്താന്‍ എന്ന യുവാവ്.

താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന സമയവും സ്ഥലവും തനിക്ക് കാണിച്ച് തരാന്‍ പറ്റുമെന്ന് അദ്ദേഹം പറയുന്നു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാനായി പൊലീസിനെ അമല്‍ വെല്ലിവിളിക്കുകയും ചെയ്യുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വെല്ലുവിളി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

‘എന്തുകൊണ്ടാണ് എല്ലാ മാദ്ധ്യമങ്ങളും ആര്യന്‍ ഖാനെ പിന്തുടരുന്നത് എന്ന് ആശ്ചര്യപ്പെടുന്നു, ഈ മയക്കുമരുന്ന് ഉപയോഗം ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ മാത്രമല്ല, മലയാള സിനിമാ വ്യവസായത്തിലുമുണ്ട്. ശരിയായ അന്വേഷണം നടക്കുകയാണെങ്കില്‍, നിരവധി അഭിനേതാക്കള്‍, സംവിധായകര്‍, നിര്‍മ്മാതാക്കള്‍ പിന്നെ മറ്റു സിനിമ പ്രവര്‍ത്തകര്‍ മയക്കുമരുന്ന് ഉപയോഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പകല്‍ പോലെ സത്യമാണ്’.

‘ആവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ഥലവും സമയവും എനിക്ക് പൊലീസിന് നല്‍കാന്‍ കഴിയും.
അത് അന്വേഷിക്കാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു. സിനിമ മേഖലയില്‍ മാത്രമല്ല നമുക്ക് ചുറ്റുമുള്ള നിരവധി ചെറുപ്പക്കാര്‍ മയക്കുമരുന്നിന് അടിമകളാണ്, അവര്‍ കൈയോടെ പിടിക്കപ്പെടുമ്പോള്‍ മാത്രമേ അത് ഒരു പ്രധാന വാര്‍ത്തയാകൂ, അല്ലാത്തപക്ഷം ഇത് തുടരും. ഒന്നുകില്‍ മയക്കുമരുന്ന് ഉപയോഗം ഒരു നിയമപരമായ കാര്യമാക്കുക അല്ലെങ്കില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന അവരെ എല്ലാവരെയും അറസ്റ്റ് ചെയ്യുക’.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button