ThrissurKeralaNattuvarthaLatest NewsNewsCrime

വീട്ടമ്മയെ മർദിച്ച ശേഷം അപമാനിക്കാൻ ശ്രമം: പ്രതി തറയിൽ അജിത്ത് അറസ്റ്റിൽ

 

ചാലക്കുടി: പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മയെ അപമാനിക്കാൻ ശ്രമിക്കുകയും മർദിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ബൈക്കിലെത്തിയ യുവാവ് വീട്ടമ്മയോട് ‘നടക്കാനിറങ്ങിയതാണോ’ എന്ന് ചോദിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു. ചെറുത്തപ്പോൾ മുഖത്തടിച്ചു.

സംഭവത്തെ തുടർന്ന് നാട്ടുകാരാണ് യുവാവിനെ പൊലീസിനു കൈമാറിയത്. പുലർച്ചെ അഞ്ചരയോടെ എസ്എച്ച് കോളജ് റോഡിലെ നടപ്പാതയിലാണു സംഭവം. വെള്ളാംചിറ സ്വദേശി തറയിൽ അജിത്തിനെയാണ് (27) അറസ്റ്റ് ചെയ്തത്.

പ്രതി പരാതിക്കാരിയുടെ മുഖത്തടിച്ചതോടെ അവർ നിലത്തു വീഴുകയായിരുന്നു. എന്നിട്ടും പ്രതി അവരെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയ ശേഷം കടന്നു കളയുകയാണ് ഉണ്ടായത്. നിലവിളി കേട്ടെത്തിയ ഓട്ടോറിക്ഷ ഡ്രൈവർമാരും ബന്ധുക്കളും ഇവരെ ആശുപത്രിയിലെത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button