Latest NewsIndiaNewsCrime

അമ്മയ്ക്ക് രഹസ്യ ബന്ധം: ചോദ്യം ചെയ്ത മകനെ കൊലപ്പെടുത്തി അമ്മയുടെ കാമുകന്‍

വാക്കേറ്റത്തിനിടെ ശക്തിവേലു അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് നന്ദുവിനെ കുത്തുകയായിരുന്നു

ബെംഗളൂരു: രഹസ്യബന്ധം ചോദ്യം ചെയ്ത മകനെ അമ്മയുടെ കാമുകന്‍ കൊലപ്പെടുത്തി. ഹലസൂരു സ്വദേശിയും വിദ്യാര്‍ത്ഥിയുമായ നന്ദു (17) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് നന്ദുവിന്റെ അമ്മ ഗീത (37) സൃഹൃത്ത് ശക്തിവേലു (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഭര്‍ത്താവുമായി പിരിഞ്ഞതിന് ശേഷം ഗീത മകനുമായി മര്‍ഫി ടൗണിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെ സോഷ്യല്‍മീഡിയയിലൂടെയാണ് ഓട്ടോഡ്രൈവറായ ശക്തിവേലുവിനെ ഗീത പരിചയപ്പെട്ടത്. സൗഹൃദം പ്രണയത്തില്‍ കലാശിക്കുകയായിരുന്നു. എന്നാല്‍ ഗീതയുമായി ശക്തിവേലു സംസാരിക്കുന്നതും വീട്ടില്‍ വരുന്നതും നന്ദു എതിര്‍ത്തിരുന്നു. എന്നാല്‍ എതിര്‍പ്പ് അവഗണിച്ച് ഇയാള്‍ വീട്ടിലെത്തി. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഗീതയും ശക്തിവേലുവിന്റെ ഒപ്പം ചേര്‍ന്നു.

വാക്കേറ്റത്തിനിടെ ശക്തിവേലു അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് നന്ദുവിനെ കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ സമീപവാസികള്‍ നന്ദുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശക്തിവേലു മോഷണം, മദ്യപിച്ച് ബഹളമുണ്ടാക്കല്‍ തുടങ്ങിയ കേസുകളിലെ പ്രതിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button