Latest NewsIndiaNews

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ചത് പോലെ ബിജെപിയുടെ ആധിപത്യവും കോണ്‍ഗ്രസ് അവസാനിപ്പിക്കും: ജിഗ്നേഷ് മേവാനി

ഗുജറാത്തിലെയും ഇന്ത്യയിലെയും ബിജെപിയുടെ ദുര്‍ഭരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസിനെ സാധിക്കു

അഹമ്മദാബാദ്: ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ചത് പോലെ ബിജെപിയുടെ ആധിപത്യവും കോണ്‍ഗ്രസ് അവസാനിപ്പിക്കുമെന്ന് ജിഗ്നേഷ് മേവാനി. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയെ തോല്‍പ്പിക്കുമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. ഗുജറാത്തിലെയും ഇന്ത്യയിലെയും ബിജെപിയുടെ ദുര്‍ഭരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസിനെ സാധിക്കുവെന്നും അതുകൊണ്ടാണ് താന്‍ പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താന്‍ ഉടനെ തന്നെ കോണ്‍ഗ്രസില്‍ ചേരുമെന്നും സ്വതന്ത്ര എം.എല്‍.എ ആയതുകൊണ്ട് തനിക്ക് പാര്‍ട്ടിയില്‍ചേരുന്നതിന് ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ഒരുമിച്ച് കോണ്‍ഗ്രസില്‍ ചോരുമെന്നായിരുന്നു നേരത്തെ ലഭ്യമായിരുന്ന വിവരം. എന്നാല്‍ കനയ്യ മാത്രമാണ് സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അതേസമയം, അടുത്ത ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ജിഗ്നേഷ് മേവാനി കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button