Latest NewsIndiaNews

മമത ബാനര്‍ജിയുടെ സത്യപ്രതിജ്ഞ ഇന്ന്

അമീറുള്‍ ഇസ്ലാം, ജാകിര്‍ ഹുസൈന്‍ എന്നിവരും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

ബംഗാള്‍: ഉപതിരഞ്ഞെടുപ്പില്‍ ഭബാനിപൂരില്‍ നിന്ന് 58,832 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുടെ സത്യപ്രതിജ്ഞ ഇന്ന്. രാവിലെ 11.45 ഓടെ നടക്കുന്ന ചടങ്ങില്‍ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.

മമത ബാനര്‍ജിക്ക് പുറമെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള അമീറുള്‍ ഇസ്ലാം, ജാകിര്‍ ഹുസൈന്‍ എന്നിവരും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 85,832 വോട്ടുകളാണ് മമതയ്ക്ക് ലഭിച്ചത്. ഇലക്ഷന്‍ കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ആകെ വോട്ടുകളുടെ 71.90 ശതമാനമാണിത്. മുഖ്യമന്ത്രി പദത്തില്‍ തുടരണമെങ്കില്‍ മമതയ്ക്ക് ഭവാനിപ്പൂരിലെ ജയം അനിവാര്യമായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക തിബ്രേവാള്‍, സിപിഎം സ്ഥാനാര്‍ത്ഥിയായ ശ്രീജിബ് ബിശ്വാസ് എന്നിവരാണ് മമതയ്ക്കെതിരെ മത്സരിച്ചത്. പ്രിയങ്ക തിബ്രേവാള്‍ 26,428 വോട്ടുകള്‍ നേടിയപ്പോള്‍ ശ്രീജിബ് ബിശ്വാസ് 4226 വോട്ടുകളും നേടി.

ജംഗിപൂര്‍ മണ്ഡലത്തില്‍ നിന്നാണ് ജാകിര്‍ ഹുസൈന്‍ വിജയിച്ചത്. സംസേര്‍ഗഞ്ച് മണ്ഡലത്തില്‍ നിന്നാണ് അമീറുള്‍ ഇസ്ലാം വിജയിച്ചത്. മൂന്ന് പേരുടേയും സത്യപ്രതിജ്ഞ ഇന്ന് നടക്കുമെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പങ്കുവച്ച ട്വീറ്റില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നും മത്സരിച്ച മമതാ ബാനര്‍ജി ബിജെപി നേതാവും മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് മമത പഴയ തട്ടകമായ ഭബാനിപൂരിലേക്ക് തിരിച്ചെത്തിയത്. മമതക്ക് വേണ്ടി ശോഭന്ദേബ് ചതോപാധ്യായ രാജിവെച്ചൊഴിഞ്ഞതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button