Latest NewsNewsIndia

ആര്യന്‍ ഖാന്‍ പൊലീസ് കസ്റ്റഡിയില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോ : ചിരിയുടെ കാരണം തിരഞ്ഞ് സോഷ്യല്‍ മീഡിയ

മുംബൈ : ആഡംബര കപ്പലിലെ ലഹരിമരുന്ന പാര്‍ട്ടിക്കിടെ എന്‍സിബി അറസ്റ്റ് ചെയ്ത ആര്യന്‍ ഖാന്‍ പൊലീസ് കസ്റ്റഡിയില്‍ ചിരിച്ചിരിക്കുന്ന ഫോട്ടോകള്‍ വ്യാപകമായി സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഈ ഫോട്ടോ വ്യാജമാണോ എന്ന് ഇതു വരെ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാദ്ധ്യമങ്ങളില്‍ ഈ ഫോട്ടോകള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്.

Read Also : വ്യാജ പരസ്യം നൽകി ജനങ്ങളെ കബളിപ്പിച്ചു: വാഹന വിൽപ്പന സംഘത്തിന് പിഴ ചുമത്തി യുഎഇ സാമ്പത്തിക മന്ത്രാലയം

രണ്ട് ചിത്രങ്ങളാണ് പ്രധാനമായും ഷെയര്‍ ചെയ്യപ്പെടുന്നത്. പൊലീസുകാരോടൊപ്പം പോകുന്ന ആര്യന്‍ ഖാന്‍ ചിരിക്കുന്നത് വ്യക്തമായി കാണാം. ഈ ചിത്രമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

കാശുള്ളതിന്റെ അഹങ്കാരം കാരണമാണ് ആര്യന്‍ ചിരിക്കുന്നതെന്ന് സമൂഹമാദ്ധ്യമത്തിലൂടെ ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ അച്ഛന്റെ കൈയില്‍ പണമുണ്ടെന്നും ആ പണം ഉപയോഗിച്ച് നിയമവ്യവസ്ഥയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാമെന്ന ഉത്തമ ബോധ്യമുള്ളതിനാലാണ് ചിരിക്കുന്നതെന്നും മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button