Latest NewsUAENewsSaudi ArabiaInternationalGulf

ദുബൈയിൽ നിന്ന് സൗദിയിലേക്ക് പുറപ്പെട്ട ബസിന്‌ തീപിടിച്ചു: 27 മലയാളികൾ ഉൾപ്പെടെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഇന്ത്യയിൽ നിന്നും പുറപ്പെട്ട് ദുബൈയിൽ 14 ദിവസത്തെ ക്വാറൻറീൻ കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങിയവരായിരുന്നു ബസിലുണ്ടായിരുന്നത്

റിയാദ്: ദുബൈയിൽ നിന്ന് സൗദിയിലേക്ക് പുറപ്പെട്ട ബസിന്‌ തീപിടിച്ചു. ദുബൈയിൽ നിന്ന് നിറയെ യാത്രക്കാരുമായി യാത്ര തിരിച്ച ബസ്​ ദമ്മാമിന് 300 കിലോമീറ്ററകലെ വെച്ചാണ് തീ പിടിച്ചു പൂർണമായും കത്തി നശിച്ചത്. അപകടത്തിൽ നിന്നും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. 27 പേർ മലയാളികളും 9 ഉത്തർപ്രദേശ് സ്വദേശികളും ഉൾപ്പെടെ 36 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

യാത്ര പുറപ്പെട്ട്​ മണിക്കൂറുകൾക്കകം ബസ്​ തകരാറിലാകുകയും സമീപത്തുള്ള വർക്ക്​ ഷോപ്പിൽ തകരാർ പരിഹരിച്ച് യാത്ര തുടരുകയായിരുന്നു. ദമ്മാം എത്തുന്നതിന്​ 300 കിലോമീറ്റർ അകലെവെച്ച് ബസിന്റെ പിൻവശത്തുനിന്നും ശക്തമായ ചൂട് അനുഭവപ്പെടുകയും പുക ഉയരുകയും ചെയ്തതായി യാത്രക്കാർ ഡ്രൈവറെ അറിയിച്ചു. വാഹനം നിർത്തി യാത്രക്കാർ മുഴുവൻ പുറത്തിറങ്ങി നിമിഷങ്ങൾക്കകം ബസ് പൂർണ്ണമായും കത്തിയമരുകയായിരുന്നു.

സംസഥാനത്ത് വൻ മയക്കുമരുന്ന് വേട്ട: പിടിച്ചത് വിവിധയിനം ലഹരികൾ, യുവതികൾ ഉൾപ്പെടെ ഏഴുപേർ പിടിയിൽ

ഇന്ത്യയിൽ നിന്നും പുറപ്പെട്ട് ദുബൈയിൽ 14 ദിവസത്തെ ക്വാറൻറീൻ കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങിയവരായിരുന്നു ബസിലുണ്ടായിരുന്നത്. പലരുടെയും മൊബൈൽ ഫോണുകളും ലഗേജും പാസ്പോർട്ട്​ ഉൾപ്പടെയുള്ള രേഖകളും കത്തിനശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button