ThiruvananthapuramKeralaNattuvarthaLatest NewsNews

പ്രതിശ്രുത വരൻ ന്യു​മോ​ണി​യ ബാ​ധി​ച്ച്‌ മ​രി​ച്ചു: ദുഃഖം താങ്ങാനാവാതെ യുവതി തൂങ്ങി മരിച്ചു

വെ​ഞ്ഞാ​റ​മൂ​ട്: യു​വ​തിയെ​ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി. തി​രു​വ​ല്ല സ്വ​ദേ​ശി സ്റ്റെഫി ജോ​ര്‍ജ് (24) ആ​ണ് മ​രി​ച്ച​ത്. പു​ല്ല​മ്പാറ മു​ക്കി​ടി​ലി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന യു​വാ​വു​മാ​യി സ്റ്റെഫിയുടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞി​രു​ന്നു.

എന്നാൽ കഴിഞ്ഞ മാസം യുവാവ് ന്യു​മോ​ണി​യ ബാ​ധി​ച്ച്‌ മ​രി​ച്ചു. മൃ​ത​ദേ​ഹം കാ​ണാ​നെ​ത്തി​യ യു​വ​തി പി​ന്നീ​ട് തിരുവല്ലയിലെ വീട്ടിലേക്ക് മ​ട​ങ്ങി​പ്പോ​യി​ല്ല. യുവാവിന്റെ മരണവിവരം അറിഞ്ഞതുമുതൽ സ്റ്റെഫി അ​സ്വ​സ്ഥ​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി പതിനൊന്നോടെ വീ​ട്ടി​നു​ള്ളി​ല്‍ തൂ​ങ്ങി​യ നി​ല​യി​ലാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ട​ത്. വെഞ്ഞാ​റ​മൂ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത്​ മൃ​ത​ദേ​ഹം പോ​സ്​​റ്റു​മോ​ര്‍ട്ട​ത്തി​ന​യ​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button