Latest NewsUAENewsInternationalGulf

യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് സംവിധായകൻ സലീം അഹമ്മദ്

ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് സംവിധായകൻ സലീം അഹമ്മദ്. ദുബായ് എയർപോർട്ട് എമിഗ്രേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇസിഎച്ച് സിഇഒ ഇഖ്ബാൽ മാർക്കോണി, ഫാരിസ് ഫൈസൽ, ആദിൽ കണ്ണൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആദാമിന്റെ മകൻ അബു, പത്തേമാരി, കുഞ്ഞനന്തന്റെ കട, ആൻഡ് ദി ഓസ്‌കർ ഗോസ് ടു എന്നിവയാണ് സലിം അഹമ്മദിന്റെ സിനിമകൾ.

Read Also: അടിസ്ഥാനപരമായി പെണ്ണിനെ അടുക്കളയില്‍ തന്നെ തളച്ചിടാനുള്ള ഉപാധിയായെ ഈ ബില്‍ ഉപകരിക്കൂ: ലീഗിനെതിരെ തുറന്നടിച്ച് കെ കെ രമ

കലാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകൾക്കാണ് യുഎഇ സർക്കാർ ഗോൾഡൻ വിസ അനുവദിക്കുന്നത്. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി. നേരത്തെ മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ആശാ ശരത്ത്, ആസിഫ് അലി, മീരാ ജാസ്മിൻ എന്നീ താരങ്ങൾക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.

Read Also: വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ ഷിയ പള്ളിയില്‍ സഫോടനം: നിരവധി പേര്‍ കൊല്ലപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button