Latest NewsNewsIndia

കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം: ഗ്രനേഡുകള്‍ എറിഞ്ഞു, ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ വധിക്കപ്പെട്ട ഭീകരുടെ കൂട്ടാളികള്‍

തുടര്‍ച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ സൈന്യം വധിച്ച ഭീകരരുടെ കൂട്ടാളികളാണെന്നാണ് വിവരം

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സ്‌കൂളില്‍ അധ്യാപകരെ ഭീകരര്‍ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ശ്രീനഗറില്‍ വീണ്ടും ആക്രമണം. സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരര്‍ ഗ്രനേഡുകള്‍ എറിഞ്ഞു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. സഫക്കടലിലെ ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അധ്യാപകരെ ആക്രമിച്ചവരാണ് സുരക്ഷാ സേനയെ ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം.

തുടര്‍ച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ സൈന്യം വധിച്ച ഭീകരരുടെ കൂട്ടാളികളാണെന്നാണ് വിവരം. സാധാരണക്കാര്‍, നിരായുധരായ പൊലീസുകാര്‍, രാഷ്ട്രീയക്കാര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെ ഭീകരര്‍ ലക്ഷ്യമിടുന്നതായി ജമ്മു കാശ്മീര്‍ ഐജി വിജയ് കുമാര്‍. പുതുതായി ഭീകര സംഘടനകളില്‍ ചേര്‍ന്നവരാണ് കൃത്യം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. 2021 ല്‍ ഭീകരാക്രമണങ്ങളില്‍ 28 പേരാണ് കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button