Latest NewsUAENewsInternationalGulf

ഏറ്റവും സമ്പന്നനായ മലയാളി: ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇടംനേടി യൂസഫലി

അബുദാബി: ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇടംനേടി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. അതിസമ്പന്നരുടെ പട്ടികയിൽ ഇന്ത്യയിൽ 38-ാം സ്ഥാനത്താണ് അദ്ദേഹം. അഞ്ചു ബില്യൺ ഡോളർ (37,500 കോടി രൂപ) ആണ് അദ്ദേഹത്തിന്റെ ആസ്തി. വ്യക്തിഗത അടിസ്ഥാനത്തിൽ ഏറ്റവും സമ്പന്നനായ മലയാളിയും യൂസഫലിയാണ്.

Read Also: ഗസ്റ്റ് ഹൗസുകളുടെ പേരുകള്‍ നദികളുടെയും പുണ്യസ്ഥലങ്ങളുടെയും പേരിലേയ്ക്ക് മാറ്റാന്‍ തീരുമാനിച്ച് യോഗി സര്‍ക്കാര്‍

ആർപി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും എംഡിയുമായ രവി പിള്ളയും പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. 2.5 ബില്യൺ ഡോളർ (18744 കോടിയിൽ അധികം രൂപ) ആണ് രവി പിള്ളയുടെ ആസ്തി. ആറു മലയാളികളാണ് ഫോബ്‌സ് പട്ടികയിൽ ഇടംനേടിയിരിക്കുന്നത്. ആസ്തികൾ എല്ലാം കൂട്ടിയതിന്റെ അടിസ്ഥാനത്തിൽ മുത്തൂറ്റ് കുടുംബമാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 6.40 ബില്യൺ ഡോളറാണ് (48,000 കോടി രൂപ) കുടുംബത്തിന്റെ മൊത്തം ആസ്തി.

ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രനാഥ്, പത്‌നി ദിവ്യ (30,300 കോടി രൂപ), എസ്. ഗോപാലകൃഷ്ണൻ (30,335 കോടി രൂപ), എസ്. ഡി, ഷിബുലാൽ (16,125 കോടി രൂപ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികൾ. മുകേഷ് അംബാനി, ഗൗതം അദാനി, ശിവ നാടാർ, രാധാകൃഷ്ണാ ദമാനി, സൈറസ് പൂനാവാല എന്നിവരാണ് ഇന്ത്യയിൽ ആദ്യ അഞ്ച് സ്ഥാനത്തുള്ള അതിസമ്പന്നർ.

Read Also: തിരഞ്ഞെടുപ്പ് തോല്‍വി: കോണ്‍ഗ്രസില്‍ അച്ചടക്കനടപടികള്‍ക്ക് തുടക്കം കുറിച്ചതായി കെ.സുധാകരന്‍, 97 നേതാക്കള്‍ക്ക് നോട്ടീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button