Latest NewsNewsIndia

മരുമകളുടെ അവിഹിതബന്ധം കയ്യോടെ പിടിച്ച അമ്മായി അമ്മയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചുകൊന്നു: ട്രെൻഡ് ആകുന്നുവെന്ന് കോടതി

കാമുകനുമായുള്ള ബന്ധത്തിന് എതിര് നിന്ന അമ്മായിഅമ്മയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചുകൊന്ന കേസിൽ കൂട്ടുപ്രതിയ്ക്ക് ജാമ്യം നിശേഷിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിയ്ക്ക് ജാമ്യം നിഷേധിച്ചത്. പ്രായമായ ഒരു സ്ത്രീയെ കൊല്ലാൻ വിഷപ്പാമ്പിനെ ‘ആയുധമായി’ ഉപയോഗിക്കുന്നത് ഹീനമായ കുറ്റമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.

2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജുൻജുനു ജില്ലയിലെ സുബോധ് ദേവി എന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാമ്പുകടിയേറ്റായിരുന്നു മരണം. ഇതോടെ സ്വാഭാവിക മരണമാണെന്ന് ആദ്യം കരുതി. എന്നാൽ സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ദേവിയുടേത് സ്വാഭാവിക മരണമല്ലെന്നും പിന്നിൽ മരുമകളുടെ കൈകളാണെന്നും വ്യക്തമായി. മരുമകളും കാമുകനും ചേർന്ന് സുബോധ് ദേവിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു.

Also Read:മതതീവ്രവാദത്തിന്‍റെ ആലയമാക്കി കേരളത്തെ മുദ്ര കുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് വി.പി സാനു

സുബോധ് ദേവിയുടെ പട്ടാളക്കാരനായ മകൻ സച്ചിൻ 2018 ഡിസംബറിലാണ് അപർണയെ വിവാഹം കഴിച്ചത്. വിവാഹത്തിന് മുമ്പ് മനീഷ് എന്നയാളുമായി അപർണയ്ക്ക് ബന്ധമുണ്ടായിരുന്നു. ഭർത്താവ് അടുത്ത് ഇല്ലാതെ ആയതോടെ അപർണ വീണ്ടും കാമുകനോട് കൂടുതൽ അടുത്തു. ഇത് തിരിച്ചറിഞ്ഞ ദേവി അപർണയെ ശാസിച്ചു. അമ്മായിയമ്മ അവരുടെ ബന്ധത്തിന് തടസ്സമാകുമെന്ന് തോന്നിയ മനീഷും അപർണയും കൃഷ്ണ കുമാർ എന്ന മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ ഒരു പാമ്പാട്ടിയിൽ നിന്ന് 10,000 രൂപയ്ക്ക് ഒരു വിഷപ്പാമ്പിനെ വാങ്ങി മുറിയിൽ കടത്തിവിട്ട് ദേവിയെ കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

2020 ജനുവരിയിൽ ദേവിയുടെ കൊലപാതകത്തിന് ഉത്തരവാദികളായ മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ കക്ഷിയ്ക്കെതിരെ തെളിവുകളൊന്നുമില്ലെന്നും കുറ്റകൃത്യം നടന്ന സ്ഥലത്ത് തന്റെ കക്ഷി ഇല്ലെന്നും കുറ്റാരോപിതനായ കൃഷ്ണ കുമാറിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ആദിത്യ ചൗധരി വാദിച്ചു. പാമ്പ് ആരെയാണ് കടിക്കുകയെന്ന് ആർക്കും പ്രവചിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അദ്ദേഹം എങ്ങനെ ഗൂ‍ഢാലോചനയുടെ ഭാഗമാകുമെന്നായിരുന്നു ഇയാൾ വാദിച്ചത്. എന്നാൽ ബെഞ്ച് ഇത് തള്ളുകയായിരുന്നു.

Also Read:ഗെയിം കളിച്ചതിന് അമ്മ വഴക്ക് പറഞ്ഞു, പതിനഞ്ചുകാരൻ തൂങ്ങിമരിച്ചു: പിന്നാലെ അമ്മയും മരിച്ചു

‘രാജസ്ഥാനിൽ കൊലപാതകങ്ങൾ നടത്താൻ വിഷപ്പാമ്പുകളെ ഉപയോഗിക്കുന്നത് വളരെ സാധാരണമാണ്. ഹീനമായ കൊലപാതകങ്ങൾ നടത്താനുള്ള പുതിയ രീതിയായി പാമ്പുകളെ ഉപയോഗിക്കുന്നു. നിങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിക്കപ്പെടുകയും പാമ്പാട്ടിയിൽ നിന്ന് പാമ്പിനെ വാങ്ങി കൊലപാതക ആയുധം (പാമ്പ്) പ്രതികൾക്ക് നൽകുകയും ചെയ്തു. അതിനാൽ ഈ ഘട്ടത്തിൽ ജാമ്യത്തിൽ പുറത്തിറങ്ങാൻ നിങ്ങൾ അർഹനല്ല. കൊലപാതകം നടത്താൻ പാമ്പുകളെ ഉപയോഗിക്കുന്നത് രാജസ്ഥാനിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ഇതിപ്പോലൊരു ട്രെൻഡ് ആയി മാറുകയാണ്’, ബെഞ്ച് നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button