KottayamKeralaNattuvarthaLatest NewsNewsCrime

മന്ത്രവാദത്തിന്റെ പേരിൽ അധ്യാപികയുടെ 3 പവന്റെ മാല കവർന്നു: പ്രതി ജോയ്സ് ജോസഫ് അറസ്റ്റിൽ

 

കോട്ടയം: മന്ത്രവാദത്തിന്റെ പേരിൽ ഗവ. ഹൈസ്കൂൾ അധ്യാപികയെ കബളിപ്പിച്ച് 3 പവന്റെ മാല തട്ടിയെടുത്തു. സംഭവത്തിൽ ഇടുക്കി കട്ടപ്പന ചെമ്പകപ്പാറ മുണ്ടത്താനത്ത് ജോയ്സ് ജോസഫി (29)നെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈസ്കൂൾ അധ്യാപികയായ ആർപ്പൂക്കര സ്വദേശിനിയുടെ സ്വർണമാലയാണ് നഷ്ടപ്പെട്ടത്.

Also Read: പുരാവസ്തു വിൽപ്പന? കാറിൽ നടരാജ വി​​ഗ്രഹം കടത്താൻ ശ്രമം: രണ്ടു പേർ അറസ്റ്റിൽ

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ജോയ്സ് അധ്യാപികയുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ചില ബാധകളാണെന്നു വിശ്വസിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഇതിന്റെ ഭാഗമായി പൂജകൾ ആരംഭിച്ചു. ആദ്യം പൂജകൾ നടത്തുന്നതിനിടെ വെള്ളി ആഭരണം ആവശ്യപ്പെട്ടു. പൂജകൾ കഴിഞ്ഞ് വെള്ളിമാല തിരിച്ചുകൊടുത്തു. പിന്നീട് മറ്റൊരു കുടത്തിൽ പൂജാസാധനങ്ങൾക്കൊപ്പം സ്വർണമാല ഇടാൻ ആവശ്യപ്പെട്ടു.

3 പവന്റെ സ്വർണമാല ഊരി ഈ കുടത്തിലിട്ടു. മാലയിട്ട കുടം അടച്ച് തിരികെ ഏൽപിച്ചു. ആദ്യം രണ്ടു ദിവസം കഴിഞ്ഞു മാത്രമേ കുടം തുറക്കാവൂ എന്നു പറഞ്ഞ പ്രതി പിന്നീട്
5 ദിവസം കഴിഞ്ഞു തുറന്നാൽ മതിയെന്നു പറഞ്ഞു. 5 ദിവസം കഴിഞ്ഞപ്പോൾ 21 ദിവസം വരെ കാത്തിരിക്കണമെന്നു പ്രതി നിർദേശിച്ചു. ഇതിൽ സംശയം തോന്നിയ വീട്ടമ്മ കുടം തുറന്നപ്പോൾ സ്വർണമാല അതിൽ കണ്ടില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button