ErnakulamKeralaNattuvarthaNews

വിസ്‌മയ കേസില്‍ കിരണ്‍ കുമാറിന്‍റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി

പഠനത്തില്‍ ശ്രദ്ധിക്കാന്‍ വേണ്ടിയായിരുന്നു വിസ്‌മയയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്‌തത്

കൊച്ചി: സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസില്‍ പ്രതിയും മരണപ്പെട്ട വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാറിന്‍റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഭർത്താവ് കിരണ്‍ വിസ്മയയെ നിരന്തരം പീഡിപ്പിച്ചതിന് തെളിവുകൾ ഉണ്ടെന്നും പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചു.

എന്നാൽ കിരൺ കുമാർ മൂന്ന് മാസത്തിലേറെയായി ജയിലിലാണെന്നും കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനിയും കസ്റ്റഡിയില്‍ വെക്കേണ്ട ആവശ്യം ഇല്ലെന്നും പ്രതിഭാഗം വാദിച്ചു. ടിക് ടോക് വിഡിയോകൾ ചെയ്യാൻ മണിക്കൂറുകൾ ചെലവഴിച്ചിരുന്ന വിസ്‌മയ ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് അടിമയായിരുന്നുവെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. പഠനത്തില്‍ ശ്രദ്ധിക്കാന്‍ വേണ്ടിയായിരുന്നു വിസ്‌മയയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്‌തത് എന്നും പ്രതി കോടതിയില്‍ വാദിച്ചു.

എയര്‍പോര്‍ട്ടില്‍ തിക്കും തിരക്കും : വിമാനങ്ങള്‍ വൈകി

ഇക്കഴിഞ്ഞ ജൂണിലാണ് പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്‍റെ പേരിലുള്ള പീഡനം ആത്മഹത്യയിലേക്ക് നയിച്ചതായാണ് പോലീസിന്റെ കണ്ടെത്തൽ.

shortlink

Related Articles

Post Your Comments


Back to top button