KeralaLatest NewsNews

‘വിസ്മയ ആത്മാര്‍ഥമായി സ്നേഹിച്ച ആളാണ് കിരണ്‍, ഇത് തന്നെയാണ് ഷഹ്നയുടെ കാര്യത്തിലും സംഭവിച്ചത്’: വിസ്മയയുടെ പിതാവ്

കൊല്ലം: യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കേരളത്തെ പിടിച്ചുലച്ച വിസ്മയ കേസിലെ വിസ്മയയുടെ പിതാവ് ത്രിവിക്രമൻ. സമൂഹത്തിനൊപ്പം താനും സ്ത്രീധനം നല്‍കി തെറ്റ് ചെയ്തെന്നും ആ തെറ്റിന്‍റെ വിലയായി തനിക്ക് തന്‍റെ മകളെ നഷ്ടമായെന്നും അദ്ദേഹം വേദനയോടെ പറഞ്ഞു. തിരുവന്തപുരത്ത് യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത വിഷയത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹം മനസ് തുറന്നത്.

സ്ത്രീധനം അവസാനിപ്പിക്കാന്‍ ശക്തമായി സമൂഹം ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ മകളുടെ മരണത്തിന് ശേഷം നിരവധി ക്യാംപയിനുകളും ബോധവല്‍ക്കരണ പരിപാടികളും നടന്നു. എങ്കിലും സ്ത്രീധനത്തിന്‍റെ പേരിലുള്ള ആത്മഹത്യ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘വിസ്മയ ആത്മാര്‍ഥമായി സ്നേഹിച്ച ആളാണ് കിരണ്‍. ആ സ്നേഹം അയാള്‍ നിരസിച്ചു. ഇത് തന്നെയാണ് ഷഹ്നയുടെ കാര്യത്തിലും സംഭവിച്ചത്. വിദ്യാഭ്യാസപരമായി ഉയര്‍ന്ന നിലയിലുള്ള കുട്ടിയായിരുന്നു. എന്നിട്ടും ഇങ്ങനെ ചെയ്യണമെങ്കില്‍ അമിതമായ സ്നേഹമാണ് കാരണം’, അദ്ദേഹം പറഞ്ഞു.

അതേസമയം, ഷഹ്‍നയുടെ ആത്മഹത്യാ കേസിൽ അറസ്റ്റിലായ ഡോക്ടർ റുവൈസിനെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. വഞ്ചിയൂര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റുവൈസിനെ റിമാൻഡ് ചെയ്തത്. ഡിസംബര്‍ 21 വരെ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇന്ന് പുലർച്ചെയായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഡോ. റുവൈസിന്‍റെ ഫോൺ സൈബർ പരിശോധനയ്‌ക്ക് നൽകാൻ തീരുമാനിച്ചെന്നും പോലീസ് വ്യക്തമാക്കി. റുവൈസിനെ ചോദ്യം ചെയ്ത് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button