Latest NewsKeralaNews

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണ വേട്ട

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ വീണ്ടും കോടികളുടെ സ്വര്‍ണവേട്ട. നാല് യാത്രക്കാരില്‍നിന്നായി 1.93 കോടിയുടെ സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഷാര്‍ജയില്‍ നിന്നെത്തിയ വേങ്ങര സ്വദേശിയില്‍നിന്ന് 45 ലക്ഷത്തിന്റെ 4.1 കിലോഗ്രാം സ്വര്‍ണം പിടിച്ചത്. എമര്‍ജന്‍സി ലാമ്പിന്റെ ബാറ്ററിക്കകത്താണ് 999 ഗ്രാം സ്വര്‍ണം ഒളിപ്പിച്ചത്.

Read Also :വിവാഹിതയായ യുവതി ബലാത്സംഗത്തിന് ഇരയായി : പൊലീസ് സ്റ്റേഷനില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത് വീട്ടമ്മ

ജിദ്ദയില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലെത്തിയ മലപ്പുറം തലേക്കാട് സ്വദേശിയില്‍നിന്ന് 1.2 കിലോഗ്രാം സ്വര്‍ണവും പരിശോധനയില്‍ കണ്ടെത്തി. 56 ലക്ഷം വിലവരുന്ന സ്വര്‍ണം സബ് വൂഫറിന്റെ ട്രാന്‍സ്‌ഫോര്‍മര്‍ യൂണിറ്റിനകത്തായിരുന്നു ഒളിപ്പിച്ചത്. ജിദ്ദയില്‍നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ കണ്ണമംഗലം സ്വദേശിയില്‍നിന്ന് സമാനരീതിയില്‍ സ്വര്‍ണം കണ്ടെത്തി. 56 ലക്ഷം വില വരുന്ന 1.2 കിലോഗ്രാം സ്വര്‍ണമാണ് ഒളിപ്പിച്ചത്.

ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശിയില്‍നിന്ന് 808 ഗ്രാം സ്വര്‍ണമിശ്രിതവും പിടികൂടി. 34 ലക്ഷം വിലവരുന്ന സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button