Latest NewsNewsIndia

ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം: കുല്‍ഗാമില്‍ വെടിവെയ്പ്പില്‍ രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കുല്‍ഗാമില്‍ പൊലീസ് സംഘത്തിന് നേരെ ഭീകരാക്രമണം. വെടിവെയ്പ്പില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പൊലീസുകാരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകുന്നേരം കുല്‍ഗാമിലെ മന്‍സ്ഗാം പ്രദേശത്തായിരുന്നു സംഭവം. അതേസമയം രാവിലെ ശ്രീനഗറിലെ മേതനില്‍ ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും മേതനില്‍ പൊലീസും സിആര്‍പിഎഫ് ഉദ്യോഗസ്ഥരും തിരച്ചില്‍ ശക്തമാക്കുകയും ചെയ്തിരുന്നു.

അതേസമയം ജമ്മുകാശ്മീരില്‍ കുറച്ചു ദിവസമായി തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണങ്ങളില്‍ രണ്ട് അധ്യാപകര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചിരുന്നു. കാശ്മീരില്‍ തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് സുരക്ഷാ സേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഭീകരര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button