KeralaNattuvarthaLatest NewsNews

ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാന്‍ ക്വട്ടേഷന്‍: യുവതി അറസ്റ്റില്‍

മാര്‍ച്ച്‌ 15-നാണ് പ്രമോദ് നെടുപുഴ പൊലീസില്‍ പരാതി നല്‍കിയത്

തൃശ്ശൂര്‍: ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാനും കഞ്ചാവ് കേസിൽ അകത്താക്കാനും ക്വട്ടേഷന്‍ നല്‍കിയ യുവതി പിടിയിൽ. നെടുപുഴ പൊലീസ് ആണ് ഭർത്താവിന്റെ പരാതിയിൽ നയനയെ അറസ്റ്റ് ചെയ്തത്. കൂര്‍ക്കഞ്ചേരി വടൂക്കര ചേര്‍പ്പില്‍ വീട്ടില്‍ സി പി പ്രമോദിനെ ആക്രമിക്കാൻ നയന ക്വട്ടേഷന്‍ നല്‍കിയത് തിരിച്ചാണ് പ്രമോദ് തന്നെയാണ് പോലീസിൽ പരാതി നല്‍കിയത്.

ഇക്കഴിഞ്ഞ മാര്‍ച്ച്‌ 15-നാണ് പ്രമോദ് നെടുപുഴ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി കൂട്ടുപ്രതികളുമായി ഫോണില്‍ സംസാരിച്ചതും ക്വട്ടേഷന്‍ നല്‍കുന്ന ശബ്ദസന്ദേശവും പൊലീസിന് ലഭിച്ചു. തുടർന്നായിരുന്നു അറസ്റ്റ്.

read also: ആഗോള മാനദണ്ഡങ്ങളുടെ ലംഘനം: അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തെ അപലപിച്ച് ബഹ്‌റൈൻ

ഭര്‍ത്താവിനെ കഞ്ചാവുകേസില്‍ കുടുക്കാന്‍ ക്വട്ടേഷന്‍ സംഘത്തോട് ആവശ്യപ്പെട്ടതിന്റെ തെളിവു ലഭിച്ചിട്ടുണ്ട്. ഇതിനുപുറമെ മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടെന്ന് സ്ഥാപിക്കാനും ആ സ്ത്രീയുടെ മുഖത്ത് ആസിഡൊഴിച്ചതിന് ശേഷം കുറ്റം ഭര്‍ത്താവിനെതിരെ ചുമത്താനുമായിരുന്നു നയന കൂട്ടാളികളുടെ ചേർന്ന് പദ്ധതിയിട്ടത്.

യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് ചുമത്തിയതെന്നും സംഭവത്തില്‍ കൂട്ടുപ്രതികളുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ നെടുപുഴ എസ്‌ഐ കെ സി ബൈജു അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button