MalappuramKeralaNattuvarthaLatest NewsNewsCrime

കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ ര​ണ്ടാ​മ​​ത്തെ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി

 

മ​ല​പ്പു​റം: ക​ട​ലു​ണ്ടി പു​ഴ​യി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി. മ​ല​പ്പു​റം താ​മ​ര​ക്കു​ഴി മേ​ച്ചേ​ത്ത്​ അ​ബ്​​ദു​ല്‍ മ​ജീ​ദിന്റെ മ​ക​ന്‍ റൈ​​ഹാ​നിന്റെ (15) മൃ​ത​ദേ​ഹമാണ് കണ്ടെത്തിയത്.

മ​ല​പ്പു​റത്തെ ഉ​മ്മ​ത്തൂ​ര്‍ ആ​ന​ക്ക​ട​വ്​ പാ​ല​ത്തി​ന്​ സ​മീ​പം​ വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ 5.20നാ​യി​രു​ന്നു സം​ഭ​വം. പ​രി​സ​ര​വാ​സി​ക​ളാ​യ നാ​ല്​ കു​ട്ടി​ക​ള്‍ ചേ​ര്‍​ന്ന്​ കടവിൽ വർത്തമാനം പറഞ്ഞു കുളിക്കുന്നതിനിടെ ആസിഫും റയ്ഹാനും ഒഴുക്കിൽപെടുകയായിരുന്നു. വൈകിട്ട് 6.20 ഓടെ ആസിഫിന്റെ മൃതദേഹം കടവിനു 30 മീറ്റർ താഴെനിന്നു കണ്ടെടുത്തു. പുഴയിൽ വീണ മരത്തിന്റെ ചില്ലകൾക്കിടയിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
മു​ഹ​മ്മ​ദ്​ ആ​സി​ഫിന്റെ​ (16) മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്​​ച ക​ണ്ടെ​ത്തി​യി​രു​ന്നു.

റൈ​ഹാന്റെ മൃ​ത​ദേ​ഹം മ​ല​പ്പു​റം അ​ഗ്​​നി​ര​ക്ഷാ​സേ​ന ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന്​ മ​ല​പ്പു​റം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. എം.​എ​സ്.​പി ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ ഒമ്പതാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​യാ​ണ് റൈ​ഹാ​ന്‍. മാ​താ​വ്: ഖൈ​റു​ന്നി​സ. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ബ്​​ദു​ല്‍ മു​ഹ്‌​സി​ന്‍, അ​ബ്​​ദു​ല്‍ ബാ​സി​ത്, മി​ഷാ​ല്‍, സ​ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button