Latest NewsUAENewsInternationalGulf

വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദുബായ് പോലീസ്

ദുബായ്: പ്രതികൂല കാലാവസ്ഥയിൽ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ദുബായ് പൊലീസാണ് ഇക്കാര്യം സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. മൂടൽമഞ്ഞിലും അസ്ഥിര കാലാവസ്ഥയിലും വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് പോലീസ് പറയുന്നത്.

Read Also: കോൺഗ്രസിൽ ചേരാൻ തനിക്ക് പ്രചോദനമായത് കെസി വേണുഗോപാല്‍: ദീപിക സിങ് രജാവത് കോൺഗ്രസിലേക്ക്

ഇത്തരം സാഹചര്യങ്ങളിൽ വേഗം കുറയ്ക്കുകയും സുരക്ഷാ നിയമങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് ജനറൽ ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രി. സെയ്ഫ് മുഹൈർ അൽ മസ്‌റൂയി അഭ്യർത്ഥിച്ചു. വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുക, കാലാവസ്ഥയ്ക്ക് അനുസൃതമായി വേഗം ക്രമീകരിക്കുക, കുറഞ്ഞ ബീം ലൈറ്റുകളും ലെയ്‌നുകൾ മാറ്റുമ്പോൾ ഇൻഡിക്കേറ്ററുകളും ഉപയോഗിക്കുക, യാത്രയ്ക്ക് അധിക സമയം കരുതുക, യാത്രയുടെ റൂട്ട് നേരത്തെ പരിശോധിച്ച് തീരുമാനിക്കുക,

Read Also: ഷാർജ വിമാനത്താവളത്തിൽ പ്രവേശനം ടിക്കറ്റ് ഉറപ്പാക്കിയവർക്ക് മാത്രം: കർശന നിയന്ത്രണങ്ങളുമായി അധികൃതർ

ദൂരക്കാഴ്ച കുറവാണെങ്കിൽ തെളിയും വരെ കാത്തിരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും അദ്ദേഹം നൽകി. റോഡരികിൽ അപകടകരമാം വിധം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button