Latest NewsKeralaNewsCrime

ദേഹത്ത് ബെല്‍റ്റ് പോലെ നോട്ടുകൾ കെട്ടി കടത്താൻ ശ്രമം: മലപ്പുറം സ്വദേശി അറസ്റ്റിൽ

മലപ്പുറം: ദേഹത്ത് ബെൽറ്റ് പോലെ 16 ലക്ഷം രൂപ കെട്ടി കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. തിരൂരങ്ങാടി സ്വദേശി കാസിമിനെയാണ് കുഴൽപ്പണ കേസിൽ പൊലീസ് പിടികൂടിയത്. 500, 2000 രൂപയുടെ കറന്‍സികള്‍ ദേഹത്ത് ബെല്‍റ്റ് പോലെ കെട്ടിയാണ് ഇയാള്‍ ഒളിപ്പിച്ചിരുന്നത്. കോയമ്പത്തൂര്‍- കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ താനൂരിലെത്തിയ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

കോയമ്പത്തൂരില്‍നിന്ന് നിരവധി തവണ ഇയാള്‍ പണമെത്തിച്ച് വിതരണം ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇടയ്ക്കിടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ മാറ്റിയും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുമാണ് പ്രതി പൊലീസ് നിരീക്ഷണത്തില്‍നിന്ന് രക്ഷപ്പെട്ടിരുന്നത്. ഇയാള്‍ നേരത്തെയും കുഴല്‍പ്പണ കേസുകളില്‍ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Read Also  :  മൃ​ഗശാലയിൽ നിന്ന് പുറത്തു ചാടിയ സന്തോഷം ആഘോഷിച്ച് സീബ്രകൾ: വൈറലായി വീഡിയോ

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button