Latest NewsNewsIndia

ഭീകര സംഘടനകള്‍ക്ക് സഹായം നല്‍കുന്ന 900ത്തോളം പേര്‍ സുരക്ഷാ സേനയുടെ പിടിയില്‍

ശ്രീനഗര്‍ : കശ്മീരില്‍ ലഷ്‌കര്‍ ഇ തൊയ്ബ, ജയ്‌ഷെ മുഹമ്മദ്, അല്‍ ബദര്‍, ദ റസിസ്റ്റന്റ് ഫ്രണ്ട് തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് സഹായം നല്‍കുന്ന 900ത്തോളം പേര്‍ സുരക്ഷാസേനയുടെ പിടിയിലായതായി റിപ്പോര്‍ട്ട്. ഭീകരര്‍ക്ക് ആയുധങ്ങളും മറ്റ് ഉപകരണങ്ങളും എത്തിച്ചുനല്‍കുന്ന ഗ്രൗണ്ട് വര്‍ക്കേഴ്‌സാണ് പിടിയിലായത്. പിടിയിലായവരെല്ലാം വിവിധ അന്വേഷണ ഏജന്‍സികളുടെ സംയുക്ത ചോദ്യം ചെയ്യലിലാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ അനുബന്ധ സംഘടനയായ ടിആര്‍എഫ് കശ്മീരില്‍ ന്യൂനപക്ഷങ്ങളെ തിരഞ്ഞ്പിടിച്ച് കൊലപ്പെടുത്തിയിരുന്നു.
പ്രമുഖ കശ്മീരി പണ്ഡിറ്റ് വ്യവസായി മഖന്‍ ലാല്‍ ബിന്ദ്രൂവിന്റെയും മറ്റ് രണ്ട് സാധാരണക്കാരുടെയും മരണത്തിന്റെ ഉത്തരവാദിത്തം ടിആര്‍എഫ് ഏറ്റെടുത്തിരുന്നു. ബിന്ദ്രൂ മെഡിക്കേറ്റിന്റെ ഉടമയായ ബിന്ദ്രൂ (68) വിനെ ഈ ആഴ്ച ആദ്യം ഫാര്‍മസിയില്‍ വെച്ച് അക്രമിസംഘം വെടിവെച്ചുകൊല്ലുകയായിരുന്നു. ബിന്ദ്രൂവിനെ കൊലപ്പെടുത്തി ഏതാനും മിനിറ്റുകള്‍ക്ക് ശേഷം, ബിഹാറിലെ ഭഗല്‍പൂര്‍ സ്വദേശിയായ വീരേന്ദ്ര പാസ്വാന്‍ എന്ന റോഡരികിലെ കച്ചവടക്കാരനെ തീവ്രവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തി.

സെപ്റ്റംബര്‍ 30 ന്, ശ്രീനഗറിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ രണ്ട് അധ്യാപകരെ തീവ്രവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. പ്രദേശത്തെ ന്യൂനപക്ഷമായ സിഖ്, ഹിന്ദു വിഭാഗത്തില്‍പെടുന്നവരായിരുന്നു ഇവര്‍. സെപ്റ്റംബര്‍ അവസാനത്തില്‍ തന്നെ ഏഴ് സാധാരണക്കാരാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്. കശ്മീര്‍ താഴ്വരയിലെ ആക്രമണ ശൃംഖല തകര്‍ക്കാനാണ് ഇവരെ തടവിലാക്കിയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button