Latest NewsNewsIndia

ഷാരൂഖ് ഖാന്‍ ഐപിഎല്‍ മത്സരത്തിന് ശേഷം നടത്തിയ പാര്‍ട്ടിയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടതായി മുന്‍ നടി

മുംബൈ: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് പിന്നാലെ കേസില്‍ ബോളിവുഡിന്റെ പങ്കിനായി അന്വേഷണം തുടര്‍ന്ന് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. അന്വേഷണം ഊര്‍ജ്ജിതമായിരിക്കെ ബോളിവുഡും കടന്ന് ഹോളിവുഡില്‍ എത്തിയിരിക്കുകയാണ് ലഹരിമരുന്ന് പാര്‍ട്ടി. ഇതിനിടെ നടി ഷെര്‍ലിന്‍ ചോപ്ര മുമ്പ് നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും വൈറലായിരിക്കുകയാണ്.

ഷാരൂഖ് ഖാന്‍ ഐപിഎല്‍ മത്സരത്തിന് ശേഷം നടത്തിയ പാര്‍ട്ടിയില്‍ മയക്കുമരുന്ന് പരസ്യമായി ഉപയോഗിക്കുന്നവരെ കണ്ടെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ഇത് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് എന്‍സിബിക്ക് ലഭിച്ചിരിക്കുന്നത്. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രമുഖരുടെ നമ്പറുകള്‍ ഇവരുടെ ഫോണില്‍ നിന്ന് കണ്ടെത്തിയിരിക്കുകയാണ്. കോഡ് രൂപത്തിലാണ് ഈ നമ്പറുകള്‍ എഴുതിയിരുന്നത്. ഇതിലൊരു പ്രതിയുടെ മൊബൈലിലായിരുന്നു കോഡ് രൂപത്തില്‍ ഈ നമ്പറുകള്‍ സൂക്ഷിച്ചിരുന്നത്. ഹോളിവുഡ് നടന്മാര്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കാമെന്ന് ഈ ചാറ്റില്‍ ഇവര്‍ പറയുന്നുണ്ട്. വിദേശത്തേക്കും ഇവര്‍ മയക്കുമരുന്ന് എത്തിച്ചു എന്നാണ് വ്യക്തമാകുന്നത്. ഇതോടെ കേസ് അന്താരാഷ്ട്ര തലത്തിലേക്കാണ് നീളുന്നത്.

ബോളിവുഡിലെ പ്രമുഖ നടന്മാര്‍ക്ക് മയക്കുമരുന്ന് കടത്തുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇവരുടെ കുടുംബാംഗങ്ങളും ഇത്തരത്തില്‍ മയക്കുമരുന്ന് കടത്തിയിരുന്നു. വലിയ അളവില്‍ ഇവര്‍ വിദേശത്തേക്ക് അടക്കം മയക്കുമരുന്ന് എത്തിച്ചുവെന്നാണ് വിവരം. ഇവര്‍ കാരിയര്‍മാരായി പ്രവര്‍ത്തിച്ചോ എന്നും സംശയമുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button