Latest NewsNewsGulfOman

വന്‍തോതില്‍ മദ്യം കടത്തിയ സംഭവം, അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

മസ്‌കറ്റ്: മദ്യം കടത്തിയ സംഭവത്തില്‍ അഞ്ച് പ്രവാസികള്‍ അറസ്റ്റിലായി. ഒമാനിലാണ് സംഭവം. ഖസബ് സ്പെഷ്യല്‍ ടാസ്‌ക് പൊലീസ് യൂണിറ്റിന്റെ സഹകരണത്തോടെ മുസന്ദം ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡാണ് നടപടിയെടുത്തത്. ഒമാന്റെ സമുദ്രാതിര്‍ത്തിയില്‍ രണ്ട് ബോട്ടുകളിലാണ് സംഘം എത്തിയത്.

Read Also : ഇറാൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ചരക്ക് കൈകാര്യം ചെയ്യില്ലെന്ന് അദാനി പോർട്ട്

61 ബോക്സുകളിലായി 4200ല്‍ അധികം ക്യാന്‍ മദ്യമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. മദ്യമടങ്ങിയ പെട്ടികള്‍ ഇവിടെ വെച്ച് കൈമാറുന്നതിനിടെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button