KeralaLatest NewsNews

കേരളത്തില്‍ പൗ​​​രാ​​​വ​​​കാ​​​ശം ലംഘിക്കപ്പെടുന്ന ഒ​​​രു നി​​​യ​​​മ​​​വും നടപ്പാക്കില്ല: മുഖ്യമന്ത്രി

കൂടാതെ ഇതിലൂടെയുള്ള റി​​​പ്പോ​​​ര്‍​​​ട്ട് ല​​​ഭ്യ​​​മാ​​​കു​​​ന്ന മു​​​റ​​​യ്ക്ക് തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേരളത്തില്‍ പൗ​​​രാ​​​വ​​​കാ​​​ശ ധ്വം​​​സ​​​ന​​​മു​​​ണ്ടാ​​​കു​​​ന്ന ഒ​​​രു നി​​​യ​​​മ​​​നി​​​ര്‍​​​മാ​​​ണ​​​വും ഉണ്ടാകില്ലെന്ന് ആവർത്തിച്ച് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. അതിനാല്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി, ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണല്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി, നി​​​യ​​​മ​​​വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി, മു​​​ന്‍ അ​​​ഡീ​​​ഷ​​​ണല്‍ അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ല്‍ കെ.​​​കെ.​​​ ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സ​​​മി​​​തിയെയാണ് സം​​​ഘ​​​ടി​​​ത കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍ ത​​​ട​​​യു​​​ന്ന​​​തി​​​നു നി​​​യ​​​മ​​​നി​​​ര്‍​​​മാ​​​ണം ന​​​ട​​​ത്താ​​​ന്‍ രൂ​​​പീ​​​ക​​​രി​​​ച്ചത്. കൂടാതെ ഇതിലൂടെയുള്ള റി​​​പ്പോ​​​ര്‍​​​ട്ട് ല​​​ഭ്യ​​​മാ​​​കു​​​ന്ന മു​​​റ​​​യ്ക്ക് തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

രാജ്യം ഈ നിയമം പാസ്സാക്കിയാല്‍ സംസ്ഥാനത്ത് ഇത് നടപ്പാക്കാതിരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു പരിഹസിച്ചവരുണ്ടെന്നും എന്നാല്‍ അപ്പോഴും ഇപ്പോഴും നാളെയും ആ പൗരത്വ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മുൻപ് വ്യക്തമാക്കിയിരുന്നു. ഇത്തരം കാര്യങ്ങളില്‍ പൗരത്വനിയമ ഭേദഗതിയെ എതിര്‍ക്കുന്ന നിലപാട് ശക്തമായി സ്വീകരിച്ചവരാണ് ഇടതുപക്ഷമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: ഐഎസിന്റെ ഖജനാവ് സൂക്ഷിപ്പുകാരനെ സുരക്ഷാസേന പിടികൂടി: സുപ്രധാന നേട്ടമെന്ന് ഇറാഖ്

‘രാജ്യം പൗരത്വം മതാടിസ്ഥാനത്തിലല്ലാ ഒരുക്കാലത്തും നടപ്പാക്കുന്നത്. ഏത് മതത്തില്‍പ്പെട്ടുവെന്നത് പൗരത്വം ലഭിക്കുന്നതിനുള്ള ഒരാവകാശമല്ല. അതിനൊരു മാനദണ്ഡവുമല്ല. ആര്‍ക്കും ഏത് മതത്തിലും വിശ്വസിക്കാനുള്ള അവകാശമുണ്ട് അതുപോലെ തന്നെ ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും അവകാശമുണ്ട്. ഇതെല്ലാം കൂടിചേര്‍ന്നതാണ് മതനിരപേക്ഷതയുടെ അടിസ്ഥാനം. ഈ നിലപാട് സംഘപരിവാറാണ് എടുത്തതെന്ന് എല്ലാവര്‍ക്കുമറിയാം. സംഘപരിവാര്‍ ആദ്യനാള്‍തൊട്ട് ഇതെ നിലപാട് ശക്തമായി സ്വീകരിച്ചു വരികയാണ്. ജനങ്ങളുടെ ഐക്യം തകര്‍ക്കാനാണ് അവര്‍ എപ്പോഴും ഇപ്പോഴും പ്രധാന്യം നല്കുന്നതെന്നും മതനിരപേക്ഷത തകര്‍ക്കാനുള്ള നീക്കമാണ് അവരുടെ ഭാഗത്ത് നിന്നുള്ളത് ‘- അദ്ദേഹം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button