Latest NewsNewsIndia

ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പ്രിയങ്ക: വരേണ്ടതില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍

കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളെ ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും പ്രിയങ്ക സന്ദര്‍ശിക്കുന്നത്

ലഖ്നൗ: ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് വേദി അനുവദിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍. അതേസമയം കൊല്ലപ്പെട്ട കര്‍ഷകന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രിയങ്ക ഗാന്ധി ലംഖിംപൂരിലേക്ക് പുറപ്പെട്ടുവെന്ന് യുപി കോണ്‍ഗ്രസ് നേതാവും വക്താവുമായ അശോക് സിംഗ് പറഞ്ഞു.

വലിയ സുരക്ഷയാണ് ലഖിംപൂരില്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്. കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് ദേശീയപാതയിലൂടെ ഓരോ വാഹനങ്ങളും കടത്തിവിടുന്നത്. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളെ ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും പ്രിയങ്ക സന്ദര്‍ശിക്കുന്നത്.

അതേസമയം കര്‍ഷക നേതാക്കളുമായി വേദി പങ്കിടാന്‍ ഒരു രാഷ്ട്രീയക്കാരെയും അനുവദിക്കില്ലെന്ന നിലപാടിലാണ് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കള്‍. സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ മാത്രമേ വേദിയിലുണ്ടാവൂ എന്ന് രാകേഷ് ടിക്കായത്ത് വൈസ് പ്രിസിഡന്റ് ബാല്‍ക്കര്‍ സിങ് എന്നിവര്‍ അറിയിച്ചു.

ഒക്ടോബര്‍ മൂന്നിനാണ് കേന്ദ്ര മന്ത്രിയുടെ മകന്‍ ആഷിഷ് മിശ്ര ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധക്കാരുടെ നേര്‍ക്ക് വാഹനം ഇടിച്ചുകയറിയത്. സംഭവ സ്ഥലത്ത് വച്ച് നാല് പേരും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാല് പേരും മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button