ThiruvananthapuramMalappuramKeralaNattuvarthaLatest NewsNews

സംസ്ഥാനത്ത് കുഴൽപ്പണക്കേസുകൾ കൂടുതൽ മലപ്പുറത്ത്: തെക്കൻ ജില്ലകളിൽ കേസുകളില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 28 കേസുകളിൽ 16 എണ്ണം പാലക്കാടാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രജിസ്റ്റർ ചെയ്ത 268 കുഴൽപ്പണക്കേസുകളിൽ ഭൂരിഭാഗവും വടക്കൻ ജില്ലകളിൽ. തെക്കൻ ജില്ലകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

നിയമസഭ രേഖകൾ പ്രകാരം കഴിഞ്ഞ സെപ്റ്റംബർ 30 വരെയുള്ള കണക്കുകളനുസരിച്ച് ഏറ്റവും കൂടുതൽ കേസുകളുള്ള മലപ്പുറം ജില്ലയിൽ 91 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൊട്ടു പിറകിൽ മലപ്പുറവുമായി അതിർത്തി പങ്കിടുന്ന പാലക്കാട് ജില്ലയിൽ 77 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വയനാട് 46 കേസുകളും കോഴിക്കോട് 36 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുഴൽപ്പണവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ ആറു കേസുകളും കാസർഗോഡ് 11 കേസുകളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ ആകെ ഒരു കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തൃശൂർ റൂറലിലാണ് ഒരു കേസുള്ളത്. മറ്റ് തെക്കൻ ജില്ലകളിലൊന്നും കുഴൽപ്പണവുമായി ബന്ധപ്പെട്ട് ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 28 കേസുകളിൽ 16 എണ്ണം പാലക്കാടാണ്. മലപ്പുറത്ത് 2 കേസുകളും കാസർഗോഡ് ആറു കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button