Latest NewsNewsIndia

ഇന്ത്യന്‍ പൗരനാണെന്ന വ്യാജ തിരിച്ചറിയല്‍ രേഖ : പാക്​ ഭീകരൻ ഡല്‍ഹിയില്‍ അറസ്​റ്റില്‍

താമസ സ്ഥലം ഇടയ്‌ക്കിടെ മാറുന്ന ഇയാള്‍ ഇന്ത്യയിൽ നിന്നും ​ വിവാഹം കഴിച്ചതായും പൊലീസ്​ കണ്ടെത്തി.

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരനാണെന്ന വ്യാജ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് ഇന്ത്യയിൽ കഴിഞ്ഞു വന്ന പാക്​ ഭീകരൻ അറസ്റ്റിൽ. ‍ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ ആണ് കിഴക്കന്‍ ഡല്‍ഹിയിലെ ലക്ഷ്മി നഗറില്‍നിന്നും 40കാരനായ മുഹമ്മദ് അഷ്റഫ് എന്ന അലിയെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും എ.കെ 47 തോക്ക്, വെടിയുണ്ടകള്‍, ഗ്രനേഡ്, രണ്ടു കൈത്തോക്കുകള്‍ എന്നിവ കണ്ടെടുത്തതായി പൊലീസ്​ പറഞ്ഞു.

read also: ബന്ധുക്കളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയം: ഭാര്യയെ കുത്തിക്കൊലപ്പെടുത്തി യുവാവ്

പാക്​ ചാരസംഘടനയായ ഐ.എസ്​.ഐ ബന്ധമുള്ളയാളാണ്​ പഞ്ചാബ് പ്രവിശ്യ സ്വദേശിയായ അലി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച വിവരം. ഇയാള്‍ ബംഗ്ലാദേശ്​ വഴി ഇന്ത്യയിലെത്തി പത്ത്​ വര്‍ഷമായി ഇന്ത്യന്‍ പൗരനാണെന്ന വ്യാജ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച്‌ ഡല്‍ഹിയിൽ സ്ഥിരതാമസമായിരുന്നതായി പൊലീസ്​ ഡെപ്യൂട്ടി പൊലീസ്​ കമീഷണര്‍ പ്രമോദ്​ സിങ്​ കുശാവാഹ പറഞ്ഞു.

താമസ സ്ഥലം ഇടയ്‌ക്കിടെ മാറുന്ന ഇയാള്‍ ഇന്ത്യയിൽ നിന്നും ​ വിവാഹം കഴിച്ചതായും പൊലീസ്​ കണ്ടെത്തി. തിങ്കളാഴ്​ച രാത്രിയാണ്​ അലി പിടിയിലായത്​. സ്​കൂള്‍ പഠനശേഷം ആറുമാസം ഐ.എസ്​.ഐ പരിശീലനം നേടിയശേഷമാണ്​ ഇയാള്‍ ഇന്ത്യയിലെത്തിയതെന്ന്​ പൊലീസ്​ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button