Latest NewsNewsIndia

മുസ്ലിമായതിന്റെ പേരില്‍ ഷാരൂഖ് ഖാനെതിരെ മാധ്യമങ്ങള്‍ അപവാദ പ്രചരണം നടത്തി: പ്രശാന്ത് ഭൂഷണ്‍

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന്റെ പേരിൽ മാധ്യമങ്ങള്‍ ഷാരൂഖ് ഖാനെ പരസ്യ വിചാരണ ചെയ്യുകയാണ്

കോഴിക്കോട്: ഷാരൂഖ് ഖാന്‍ മുസ്ലിമായതിന്റെ പേരിലാണ് ലഹരിക്കേസിൽ ആര്യന്‍ ഖാൻ ഉൾപ്പെട്ട വാര്‍ത്തകള്‍ ഇങ്ങനെ പെരുപ്പിച്ചു കാണിക്കുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന്റെ പേരിൽ മാധ്യമങ്ങള്‍ ഷാരൂഖ് ഖാനെ പരസ്യ വിചാരണ ചെയ്യുകയാണെന്നും ഡൂള്‍ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘ആര്യന്‍ ഖാന്‍ കേസില്‍ തെറ്റായ വ്യാഖ്യാനമാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. അത് ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക സമരങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ വഴി തിരിച്ചു വിടാന്‍ മാത്രമല്ല. ഷാരൂഖ് ഖാന്‍ ഒരു മുസ്ലിമായതിന്റെ പേരിലും, കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന്റെ പേരിലുമാണ് മാധ്യമങ്ങള്‍ അദ്ദേഹത്തെ പരസ്യ വിചാരണ ചെയ്യുന്നത്’. ഇക്കാര്യത്തില്‍ ഷാരൂഖ് ഖാനെ അപകീര്‍ത്തിപ്പെടുത്താനും മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

‘100 കോടി കൊടുത്തു ഒരു പുതിയ വീട് വാങ്ങൂ ഗയ്‌സ്’: ഇ ബുൾജെറ്റ് സഹോദരന്മാർക്ക് ട്രോൾ മഴ

ലഖിംപൂര്‍ സംഭവത്തിൽ കര്‍ഷകസമരങ്ങളെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കുന്നതെന്നും കേന്ദ്രസര്‍ക്കാരിന്റെ അജണ്ട നടപ്പിലാക്കാനുള്ള വേദി എന്ന രീതിയിലാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button