Latest NewsNewsIndia

പ്രണയാഭ്യർഥന നിരസിച്ച ഏട്ടാം ക്ലാസുകാരിയെ 22കാരൻ നടുറോഡിൽ കുത്തിക്കൊന്നു

നാട്ടുകാർ ഉടൻതന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അതിനു മുൻപ് മരണം സംഭവിച്ചു

മുംബൈ: പ്രണയാഭ്യർഥന നിരസിച്ച പേരിൽ ഏട്ടാം ക്ലാസുകാരിയെ 22കാരൻ നടുറോഡിൽ കുത്തിക്കൊന്നു. പൂനെ ബിബ്വേവാദിയിൽ ചൊവ്വാഴ്ച്ച വൈകിട്ട് കബഡി ക്ലാസിന് പോകുന്ന വഴി 14 വയസുള്ള ക്ഷിതിജയെ യുവാവ് ആക്രമിക്കുകയായിരുന്നു. നാട്ടുകാർ ഉടൻതന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അതിനു മുൻപ് മരണം സംഭവിച്ചു.

പെൺകുട്ടിയുടെ അകന്ന ബന്ധുവായ ശുഭം ഭഗവതാണ് വഴിയിൽ തടഞ്ഞുനിർത്തിയ ശേഷം പെൺകുട്ടിയെ കുത്തിക്കൊന്നത്. പലതവണ ഇയാൾ പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ പെൺകുട്ടി ഇതെല്ലാം നിരസിച്ചതിൽ തോന്നിയ പകയാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കി.

വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിൽ അവസരം: ഇപ്പോൾ അപേക്ഷിക്കാം

പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ട ശേഷം മൂർച്ചയുള്ള ആയുധംവച്ച് പെൺകുട്ടിയെ കുത്തിക്കൊല്ലുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയി. സ്ഥലത്തുനിന്ന് ഒരു തോക്ക് കണ്ടെത്തിയതായും പ്രതിക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button