Latest NewsNewsIndia

മഹാത്മ ഗാന്ധി രാഷ്ട്രപിതാവ് അല്ല: സവര്‍ക്കറുടെ പേരമകന്‍

, ഇന്ത്യയെപ്പോലെ ഒരു രാജ്യത്തിന് ഒരു രാഷ്ട്രപിതാവ് മാത്രമല്ല ഉണ്ടാകേണ്ടത്

ഡല്‍ഹി: ഇന്ത്യയെപ്പോലെ ഒരു രാജ്യത്തിന് ഒരു രാഷ്ട്രപിതാവ് മാത്രമല്ല ഉണ്ടാകേണ്ടതെന്നും മഹാത്മ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവല്ലെന്നും വിവാദ പ്രസ്താവനയുമായി സവര്‍ക്കറുടെ പേരമകന്‍ രഞ്ജിത് സവര്‍ക്കര്‍. രാജ്യത്തിന് അന്‍പത് വര്‍ഷത്തെ പഴക്കമല്ല അഞ്ഞൂറ് വര്‍ഷത്തെ പഴക്കമുണ്ടെന്നും രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു.

സവര്‍ക്കറെ കുറിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നടത്തിയ പരാമര്‍ശത്തിനെതിരേ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തിയിരുന്നു. ബിജെപി വളച്ചൊടിച്ചാണ് ചരിത്രസംഭവങ്ങളെ അവതരിപ്പിക്കുന്നതെന്നും ഇങ്ങനെ തുടരുകയാണെങ്കില്‍ ബിജെപി സവര്‍ക്കറെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്നും ഒവൈസി പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് രഞ്ജിത് സവര്‍ക്കർ പ്രതികരണവുമായി രംഗത്ത് വന്നിട്ടുള്ളത്.

പ്രസവിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു

ഹിന്ദു മഹാസഭാ നേതാവ് വീര സവര്‍ക്കര്‍ ബ്രിട്ടിഷുകാരോട് മാപ്പു ചോദിച്ചിട്ടില്ലെന്ന അഭിപ്രായവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്തും രംഗത്തുവന്നിരുന്നു. സ്വാതന്ത്ര്യ സമരകാലത്ത് ദീര്‍ഘകാലം ജയിലില്‍ കിടന്നവര്‍ പുറത്തുവരാന്‍ പല തന്ത്രങ്ങളും പ്രയോഗിച്ചിട്ടുണ്ടെന്നും അത്തരത്തിൽ സവര്‍ക്കര്‍ അങ്ങനെയൊരു തന്ത്രം പ്രയോഗിച്ചിട്ടുണ്ടാവാമെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി അതിനെ മാപ്പപേക്ഷ എന്നൊന്നും പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button