Latest NewsNewsIndia

സവർക്കർ ഒരിക്കലും ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞിട്ടില്ല: ശിവസേന എം പി

മുംബയ്: സവര്‍ക്കര്‍ ഒരിക്കലും ബ്രിട്ടീഷുകാരോട് മാപ്പു ചോദിച്ചിട്ടില്ലെന്ന് ശിവസേനാ എംപി സഞ്ജയ് റാവത്ത്. പത്ത് വർഷത്തിലധികം കാലം ജയിലിൽ കഴിയുന്ന സ്വാതന്ത്ര്യസമര സേനാനികൾ ജയിലിൽ നിന്ന് പുറത്തുപോകാൻ എന്തെങ്കിലും തന്ത്രം സ്വീകരിക്കാറുണ്ടെന്നും രാഷ്‌ട്രീയക്കാരായാലും തടവിൽ കഴിയുമ്പോൾ, ഇത്തരം തന്ത്രങ്ങൾ സ്വീകരിക്കാറുണ്ടെന്നും പൂനെയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവേ റാവത്ത് വ്യക്തമാക്കി.

‘സവർക്കർ അത്തരമൊരു തന്ത്രം സ്വീകരിച്ചിരുന്നെങ്കിൽ അതിനെ ക്ഷമാപണം എന്ന് വിളിക്കാനാവില്ല. സവർക്കർ ഒരു തന്ത്രം സ്വീകരിച്ചിട്ടുണ്ടാകാം, അതിനെ ക്ഷമാപണമായി കരുതാനാവില്ല. സവർക്കർ ഒരിക്കലും ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞിട്ടില്ല.’ റാവത്ത് പറഞ്ഞു. സവര്‍ക്കര്‍ക്ക് ഭാരതരത്‌നം നല്‍കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടുള്ള നേതാവാണ് സഞ്ജയ് റാവത്ത്.

shortlink

Related Articles

Post Your Comments


Back to top button