KeralaLatest News

മന്ത്രിയായിരിക്കെ സരിതയിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങി: ആര്യാടനെതിരെ വിജിലന്‍സ് അന്വേഷണം

രാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം.

തിരുവനന്തപുരം: മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭാ നിര്‍ദേശം. വൈദ്യുതി മന്ത്രിയായിരിക്കെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. സോളാര്‍ കേസ് പ്രതി സരിതാ എസ് നായരുടെ പരാതിയിലാണ് വിജിലന്റ്‌സ് പ്രഥമികാന്വേഷണത്തിന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം നിര്‍ദേശം നല്‍കിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം.

വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് മുന്‍കൂര്‍ അനുമതിക്കായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രി സഭായോഗം തീരുമാനിച്ചു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും കോഴ നല്‍കിയെന്ന് സോളാര്‍ കേസിലെ പ്രതി സരിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മുന്‍ മന്ത്രിയായതിനാല്‍ സര്‍ക്കാരിന്റേയും സംസ്ഥാന ഗവര്‍ണറുടേയും അനുമതി ആവശ്യമായിരുന്നു. 1.90 കോടി രൂപ രണ്ട് ഘട്ടങ്ങളിലായി മുഖ്യമന്ത്രിയുടെ സഹായി തോമസ് കുരുവിളയ്ക്ക് നല്‍കിയെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമാണ് മന്ത്രി ആര്യാടന്‍ മുഹമ്മദിനെ കണ്ടതെന്നും രണ്ട് ഘട്ടങ്ങളിലായി 40 ലക്ഷം രൂപ നല്‍കിയെന്നും സരിത നായര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു.

ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് കോഴ കൈപ്പറ്റിയെന്നാണ് ആക്ഷേപം. മുന്‍മന്ത്രി എന്ന നിലയില്‍ അന്വേഷണത്തിന് സർക്കാർ ഗവര്‍ണറുടെ അനുമതി തേടും. ലഭിക്കുന്ന മുറയ്ക്ക് അന്വേഷണ സംഘത്തെ നിശ്ചയിക്കും. അതേസമയം വിജിലന്‍സ് നേരത്തെ അന്വേഷിച്ച്‌ ഒരു തെളിവും കിട്ടാത്ത കേസാണിതെന്ന് ആര്യാടന്‍ മുഹമ്മദ് പ്രതികരിച്ചു. തനിക്ക് ആരും ഒരു കൈക്കൂലിയും തന്നിട്ടില്ല, വാങ്ങിയിട്ടുമില്ല. സരിതയുടെ മൊഴിയുണ്ടെന്ന് പറഞ്ഞാണ് വിജിലന്‍സ് അന്ന് അന്വേഷിച്ചത്. സരിതക്ക് ഒരു സഹായവും താന്‍ ചെയ്തു നല്‍കിയിട്ടില്ല. വിജിലന്‍സ് അന്വേഷണത്തിന്റെ കാര്യത്തില്‍ ഒരു ആശങ്കയുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button