Latest NewsUAENewsInternationalGulf

ആർടിഎ ബസ് ടാക്‌സി ഡ്രൈവർമാർക്കും തൊഴിലാളികൾക്കും സൗജന്യ പ്രവേശനമൊരുക്കി ദുബായ് എക്‌സ്‌പോ

നിർമാണ തൊഴിലാളികൾക്ക് സൗജന്യമായി സന്ദർശിക്കാൻ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്

ദുബായ്: ആർടിഎ ബസ്-ടാക്‌സി ഡ്രൈവർമാർക്കും നിർമാണ തൊഴിലാളികൾക്കും എക്‌സ്‌പോയിൽ സൗജന്യ പ്രവേശനം അനുവദിച്ചു. ഹോട്ടൽ, റസ്റ്ററന്റ്, കഫെറ്റീരിയ തൊഴിലാളികൾക്കും ഈ മാസം എക്‌സ്‌പോ സൗജന്യമായി കാണാം.

എക്‌സ്‌പോ ഓഫിസിൽ നേരിട്ടെത്തി മതിയായ രേഖകൾ ഹാജരാക്കിയാൽ ടിക്കറ്റ് ലഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ആർടിഎ ബസ്, ടാക്‌സി ഡ്രൈവർമാർ തിരിച്ചറിയൽ കാർഡും താമസവിസയും കാണിച്ചാൽ മേളയിൽ ഒരു ദിവസം സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. നിർമാണ തൊഴിലാളികൾക്ക് സൗജന്യമായി സന്ദർശിക്കാൻ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.

എക്‌സ്‌പോ സൈറ്റിൽ ജോലി ചെയ്തവർ അടക്കമുള്ളവർക്ക് വിവിധ സംഘങ്ങളായി സന്ദർശനം നടത്താനാണ് അനുമതിയുള്ളത്. വീട്ടുജോലിക്കാർ, കുട്ടികളെ നോക്കുന്ന ആയമാർ എന്നിവർക്കും എക്‌സ്‌പോയിൽ സൗജന്യ പ്രവേശനം അനുവദിക്കും.

shortlink

Related Articles

Post Your Comments


Back to top button