Latest NewsUAENewsInternationalGulf

മോഷ്ടിക്കപ്പെട്ട ആഢംബര വാച്ച് ഉടമയ്ക്ക് തിരിച്ചു നൽകി ദുബായ് പോലീസ്

ദുബായ്: മോഷ്ടിക്കപ്പെട്ട ആഢംബര വാച്ച് ഉടമയ്ക്ക് തിരിച്ച് നൽകി ദുബായ് പോലീസ്. മോഷ്ടിക്കപ്പെട്ട ശേഷം യൂറോപ്പിൽ വിറ്റഴിക്കപ്പെട്ട വാച്ചാണ് ദുബായ് പോലീസ് ഉടമയെ തിരികെ ഏൽപ്പിച്ചത്. റൊമാനിയൻ ഫുട്‌ബോൾ മാനേജറും മുൻ കളിക്കാരനുമായ ഒലറോയുവാണ് വാച്ചിന്റെ ഉടമ.

Read Also: നഗരത്തിൽ അമ്പും വില്ലുമായി നടന്ന് നിരവധിപേരെ എയ്തു വീഴ്‌ത്തി: 34 മിനിറ്റ് നീണ്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് 5 പേര്‍

വാച്ച് തിരികെ ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അതീവ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായ് പോലീസിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. മോഷ്ടിച്ച വാച്ച് വീണ്ടെടുക്കുന്നതിൽ ദുബായ് പോലീസ് അവരുടെ പ്രൊഫഷണലിസം കാണിച്ചു. ദുബായ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇത് തെളിയിക്കുന്നുവെന്നും എന്തെങ്കിലും സംഭവിക്കുമെന്ന ആശങ്കയില്ലാതെ ആളുകൾ ഇവിടെ ജീവിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായ് പോലീസ് ഉടമസ്ഥനെ വാച്ച് തിരികെ ഏൽപ്പിക്കുന്ന ദൃശ്യങ്ങൾ ദുബായ് പോലീസ് ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Read Also: റിമാന്‍ഡില്‍ തുടരും: കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വിധി ഒക്ടോബര്‍ 20ന്

shortlink

Related Articles

Post Your Comments


Back to top button